ഡ​ൽ​ഹി​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി; വ്യാ​പ​ക അ​ക്ര​മം
Monday, February 24, 2020 10:34 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സം​ഘ​ർ​ഷ​ത്തി​ല്‍ ര​ണ്ടു പേ​ർ കൂ​ടി മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ത​ദ്ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ർ കൂ​ടി മരിച്ചതായാണ് പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. ചാ​ന്ദ്ബാ​ഗ്, ഭ​ജ​ന്‍​പു​ര, മൗ​ജ്പു​ര്‍, ജാ​ഫ​റാ​ബാ​ദ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് സം​ഘ​ര്‍​ഷം വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​ഷേ​ധ​ക്കാ​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും വീ​ടു​ക​ൾ​ക്കു നേ​രെ ക​ല്ലേ​റു ന​ട​ത്തു​ക​യും ചെ​യ്തു. സം​ഘ​ര്‍​ഷ​ത്തി​ന് പി​ന്നാ​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ എ​ട്ട് ക​മ്പ​നി സി​ആ​ർ​പി​എ​ഫി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രു ക​മ്പ​നി വ​നി​താ ദ്രു​ത​ക​ർ​മ സേ​ന​യെ​യും വി​ന്യ​സി​ച്ചു.

നേ​ര​ത്തേ, ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചി​രു​ന്നു. ഹെ​ഡ്‌ കോ​ൺ​സ്റ്റ​ബി​ളാ​യ ര​ത്ത​ൻ​ലാ​ലാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ, വ​ട​ക്ക്കി​ഴ​ക്ക​ൻ ഡ​ല്‍​ഹി​യി​ലെ പ​ത്തി​ട​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.