എ​ത്യോ​പ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​കൂ​ലി​ച്ച് നടന്ന റാലിക്ക് നേരെ ബോംബാക്രമണം
Monday, February 24, 2020 11:48 AM IST
ആ​ഡി​സ് അ​ബാ​ബ: എ​ത്യോ​പ്യ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ബി അ​ഹ​മ്മ​ദി​ന്‍റെ അ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ റാ​ലി​ക്കു നേ​രെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ 29 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അം​ബോ ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ റാ​ലി​ക്കു നേ​രെ​യാ​ണ് അ​ജ്ഞാ​ത​ർ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ ഒ​റോ​മോ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ടാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം ആ​ളു​ക​ൾ​ക്കേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ 29ൽ 28 ​പേ​രും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​ര​ങ്ങ​ൾ‌.

പ്ര​ധാ​ന​മ​ന്ത്രി അ​ബി അ​ഹ​മ്മ​ദ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഈ ​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണ് അ​ബി അ​നു​കൂ​ലി​ക​ൾ റാ​ലി സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഓ​ഗ​സ്റ്റ് 29നാ​ണ് എ​ത്യോ​പ്യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. മെ​യ്മാ​സ​ത്തി​ലാ​കും തെ​ര​ഞ്ഞെ​ടു​പ്പ് കാം​പെ​യ്നു​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.