ട്രം​പി​നും കു​ടും​ബ​ത്തി​നും ഭ​ക്ഷ​ണം ന​ൽ​കാ​ൻ സ്വ​ർ​ണ​ത്ത​ളി​ക, വെ​ള്ളി​പ്പാ​ത്ര​ങ്ങ​ൾ
Sunday, February 23, 2020 10:50 AM IST
ന്യൂ​ഡ​ൽ​ഹി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും കു​ടും​ബ​ത്തി​നും ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് സ്വ​ർ​ണ​ത്ത​ളി​ക​യി​ലും വെ​ള്ളി​പ്പാ​ത്ര​ങ്ങ​ളി​ലും. ഇ​തി​നാ​യു​ള്ള ത​ളി​ക​ക​ൾ രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ചു.

അ​രു​ണ്‍ പാ​ബു​വാ​ൾ എ​ന്ന​യാ​ളാ​ണു വി​ശേ​ഷ​പ്പെ​ട്ട പാ​ത്ര​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാ​ഴ്ച​കൊ​ണ്ട് നി​ർ​മി​ച്ച ട്രം​പ് ക​ള​ക്ഷ​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, ട്രം​പ് ഡ​ൽ​ഹി​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യ​ത്ത് ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.

മു​ൻ പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച 2010, 2015 വ​ർ​ഷ​ങ്ങ​ളി​ലും പാ​ബു​വാ​ളാ​ണ് പ്ര​ത്യേ​ക പാ​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച​ത്. ചെ​ന്പി​ലും ഓ​ടി​ലും നി​ർ​മി​ക്കു​ന്ന പാ​ത്ര​ങ്ങ​ളി​ൽ സ്വ​ർ​ണ​വും വെ​ള്ളി​യും പ്ര​ത്യേ​ക രീ​തി​യി​ൽ വി​ള​ക്കി ചേ​ർ​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.