മൈ​സൂ​രി​ൽ ക​ല്ല​ട ബ​സ് മ​റി​ഞ്ഞു യു​വ​തി മ​രി​ച്ചു
Friday, February 21, 2020 3:41 PM IST
മ​ല​പ്പു​റം: ത​മി​ഴ്നാ​ട് അ​വി​നാ​ശി​യി​ൽ കെഎസ്ആർ​ടി​സി ബ​സും ക​ണ്ടെ​യ്ന​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യവ​ൻ ദു​ര​ന്ത​ത്തി​നു പി​റ​കെ മ​ല​യാ​ളി​ക​ൾ സ​ഞ്ച​രി​ച്ച ദീ​ർ​ഘ​ദൂ​ര സ്വകാര്യ ബ​സ് മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. മൂന്ന് പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ബംഗളൂരുവിൽ അധ്യാപികയായ നാഗ്പുർ സ്വദേശി ഷെ​റി​ൻ ഫ്രാ​ൻ​സി​സ് (26) ആണ് മരിച്ചത്. ഇവർ പെരിന്തൽമണ്ണയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൈ​സൂ​രുവിന് സമീപം ഹു​ൻ​സൂ​രി​ൽ പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ബം​ഗ​ളൂ​രു​വി​ൽ നി​ന്നു വ്യാഴാഴ്ച രാ​ത്രി 9.30നു ​പു​റ​പ്പെ​ട്ടു ഇ​ന്നു പുലർച്ചെ ആ​റ​ര​യോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യിൽ എത്തേണ്ട ക​ല്ല​ട ബ​സാ​ണ് മ​റി​ഞ്ഞ​ത്. ബ​സി​ലെ മ​റ്റു​ള്ള യാ​ത്ര​ക്കാ​രെ ക​ല്ല​ട​യു​ടെ മ​റ്റൊ​രു ബ​സി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.