ഇ​ന്ത്യ​യോ​ടു​ള്ള കൂ​റ് ബി​ജെ​പി​ക്ക് പ​ണ​യം വെ​ക്കി​ല്ല: തു​റ​ന്നു പ​റ​ഞ്ഞ് മെ​ഹ​ബൂ​ബ​യു​ടെ മ​ക​ള്‍
Tuesday, February 18, 2020 6:43 PM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യോ​ടു​ള്ള കൂ​റ് ബി​ജെ​പി​ക്ക് പ​ണ​യം വെ​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്ന് ഇ​ല്‍​തി​ജ മു​ഫ്തി. ജ​മ്മു കാ​ഷ്മീ​രി​ലെ ഞെ​ട്ടി​ക്കു​ന്ന യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യും ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​നെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളു​ന്ന​യി​ച്ചു​മാ​ണ് ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ക​ഴി​യു​ന്ന മു​ന്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ മ​ക​ള്‍ ഇ​ല്‍​തി​ജ മു​ഫ്തി ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ച്ച​ത്.

ജ​മ്മു കാ​ഷ്മീ​രി​ലെ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ളോ​ടും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടും ജ​ന​ങ്ങ​ള്‍​ക്ക് ക​ടു​ത്ത വി​രോ​ധ​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് അ​വ​ര്‍​ക്ക് ക​ടു​ത്ത വി​ദ്വേ​ഷം ആ​ണു​ള്ള​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം അ​നു​ച്ഛേ​ദം നീ​ക്കം ചെ​യ്ത ശേ​ഷം കാ​ഷ്മീ​രി​ല്‍ സ്വൈ​ര്യ​മാ​യി ചു​റ്റി​ക്ക​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നുവെങ്കി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ താ​ന്‍ സ​ലാം വെ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും ഇ​ല്‍​തി​ജ തു​റ​ന്ന​ടി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ബ​ഹു​മാ​നം ഉ​ണ്ട്. എ​ന്നാ​ല്‍, അ​ദ്ദേ​ഹം തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണോ അ​തോ ബോ​ധ​പൂ​ര്‍​വം രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണോ എ​ന്നാ​ണ് ഇ​ല്‍​തി​ജ ചോ​ദി​ച്ച​ത്.

രാ​ജ്യ​ത്തെ കോ​ട​തി​ക​ളി​ലു​ള്ള വി​ശ്വാ​സം പാ​ടെ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് പ​റ​ഞ്ഞ മെ​ഹ​ബൂ​ബ​യു​ടെ മ​ക​ള്‍ ഭ​ര​ണ​കൂ​ടം രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക സ്ഥാ​പ​ന​ങ്ങ​ളെ​യും അ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന ല​ക്ഷ്യ​ങ്ങ​ളെ​യും അ​ട്ടി​മ​റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു. പൊ​തുസു​ര​ക്ഷാ നി​യ​മം ചു​മ​ത്തി വീ​ട്ടുത​ട​ങ്ക​ലിലാക്കി​യി​രി​ക്കു​ന്ന ത​ന്‍റെ അ​മ്മ​യോ​ട് കൂ​ടു​ത​ല്‍ സം​സാ​രി​ക്കു​ന്ന​ത് അ​വ​രു​ടെ കാ​ര്യ​ങ്ങ​ള്‍ ദു​ഷ്ക​ര​മാ​കു​മെ​ന്ന് ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ബി​ജെ​പി​യോ​ട് ചേ​ര്‍​ന്ന് കാ​ഷ്മീ​രി​ല്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കി​യ​തി​ല്‍ ത​ന്‍റെ അ​മ്മ​യോ​ട് കാ​ഷ്മീ​രി ജ​ന​ത​യ്ക്ക് വി​രോ​ധം ഉ​ണ്ടാ​യാ​ല്‍ അ​വ​രെ കു​റ്റം പ​റ​യാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും ഇ​ല്‍​തി​ജ തു​റ​ന്നു പ​റ​ഞ്ഞു.

ത​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണം ചോ​ര്‍​ത്തു​ന്നു​ണ്ടെ​ന്നും ത​ന്നോ​ട് സം​സാ​രി​ക്കു​ന്ന ആ​ളു​ക​ളെ സ​ര്‍​ക്കാ​ര്‍ ദ്രോ​ഹി​ക്കു​ന്നു​ണ്ടെ​ന്നും നി​ര​വ​ധി ഭീ​ഷ​ണി​ക​ള്‍ നേ​രി​ടു​ന്നു​ണ്ടെ​ന്നും ഇ​ല്‍​തി​ജ പ​റ​ഞ്ഞു. കാ​ഷ്മീ​രിന്‍റെ അ​വ​സ്ഥ​യി​ല്‍ താ​ന്‍ ഡ​ല്‍​ഹി​യി​ല്‍ വ​ന്നു പ്ര​തി​ഷേ​ധി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. പ്ര​തി​ഷേ​ധം ഉ​ണ്ടെ​ങ്കി​ല്‍ അ​തു കാ​ഷ്മീ​രി​ല്‍ ത​ന്നെ ചെ​യ്യു​മെ​ന്നും ത​നി​ക്ക് അ​തി​നു​ള്ള അ​വ​കാ​ശ​മി​ല്ലേ എ​ന്നും ഇ​ല്‍​തി​ജ ചോ​ദി​ക്കു​ന്നു. ത​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടു​ത​ട​ങ്ക​ല്‍ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യി​ല്‍ ഉ​റ​ച്ച വി​ശ്വാ​സ​മു​ണ്ട്. ഭ​ര​ണ​ഘ​ട​ന​യ്ക്ക് ഖു​റാ​ന്‍ പോ​ലെ ത​ന്നെ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു ത​രു​ന്ന ഒ​രു ഭ​ര​ണ​ഘ​ട​ന ഉ​ള്ള​തുകൊ​ണ്ടാ​ണ് രാ​ജ്യ​ത്ത് സ്വ​ന്തം നി​ല​പാ​ടു​ക​ള്‍ രൂ​പീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ളാ​യി രാ​ജ്യ​ത്തെ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കീ​ഴി​ല്‍ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കോ​ട​തി​ക​ള്‍ പോ​ലും അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​യി​ക്ക​ഴി​ഞ്ഞ ഇ​ന്ത്യ​ന്‍ ജു​ഡീ​ഷറി​യി​ലു​ള്ള വി​ശ്വാ​സം ത​ന്നെ ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും പി​ന്നീ​ട് ഏ​ഷ്യാ​വി​ല്ലെ ഓ​ണ്‍​ലൈ​ന്‍റെ അ​മി​ത് ഭ​ര​ദ്വാ​ജി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലും അ​വ​ര്‍ വ്യക്ത​മാ​ക്കി.

‌ഒ​മ​ര്‍ അ​ബ്ദു​ള്ള​യു​ടെ മോ​ച​ന​ത്തി​നാ​യി സ​ഹോ​ദ​രി സാ​റ പൈ​ല​റ്റ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​മ്മ​യു​ടെ കാ​ര്യ​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​നു​മാ​യി പ്രാ​രം​ഭ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നുവെന്നും എ​ന്നാ​ല്‍, ഒ​മ​ര്‍ അ​ബ്ദു​ള്ള​യു​ടെ കാ​ര്യ​ത്തി​ല്‍ എ​ന്ത് സം​ഭ​വി​ക്കു​ന്നു എ​ന്ന് നോ​ക്കി കോ​ട​തി​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ടോ എ​ന്നു വ്യ​ക്ത​മാ​യി​ട്ടു മാ​ത്ര​മേ മു​ന്നോ​ട്ടു നീ​ങ്ങു​ന്നു​ള്ളൂ എ​ന്നും ഇ​ല്‍​തി​ജ പ​റ​ഞ്ഞു.

കാ​ഷ്മീ​രി പ​ണ്ഡി​റ്റു​ക​ള്‍ ക​ട​ന്നുപോ​യി​ട്ടു​ള്ള ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ച് ഓ​ര്‍​ക്കു​മ്പോ​ള്‍ അ​തി​യാ​യ ദു​ഖ​മു​ണ്ട്. എ​ന്നാ​ല്‍, അ​വ​രു​ടെ വേ​ദ​ന​ക​ളെ ആ​യു​ധ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മം ശ​രി​യ​ല്ല. ബി​ജെ​പി​ക്കെ​തി​രേ സം​സാ​രി​ക്കു​ന്നു എ​ന്ന​ത് കൊ​ണ്ട് താ​ന്‍ ഇ​ന്ത്യാ വി​രു​ദ്ധ ആ​കു​ന്നി​ല്ല. ത​ന്‍റെ കൂ​റ് രാ​ജ്യ​ത്തോ​ട് ത​ന്നെ​യാ​ണ്. രാ​ജ്യ​ത്തോ​ടു​ള്ള കൂ​റ് ബി​ജെ​പി​ക്ക് പ​ണ​യം വെ​ക്കാ​ന്‍ ത​യാ​റ​ല്ലെ​ന്നും ഇ​ല്‍​തി​ജ വ്യ​ക്ത​മാ​ക്കി. പാ​ക്കി​സ്ഥാ​ന്‍റെ ക​ട​ന്നാ​ക്ര​മ​ണം ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളെ​യും അ​വ​ര്‍ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു.

കാ​ഷ്മീ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് 200 പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത കാ​ര്യം ചോ​ദ്യം ചെ​യ്യും. പ​ല​ര്‍​ക്കെ​തി​രേ​യും യു​എ​പി​എ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. താ​ന്‍ കാ​ഷ്മീ​രി​ല്‍ ചെ​ന്നാ​ല്‍ ഉ​ട​ന്‍ വി​പി​എ​ന്‍ ഉ​പ​യോ​ഗി​ക്കു​മെ​ന്നും തന്‍റെ മേ​ല്‍ കേ​സെ​ടു​ക്ക​ട്ടെയെ​ന്നും ഇ​ല്‍​തി​ജ പ​റ​ഞ്ഞു.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.