സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ സ​മ​ര​പ്പ​ന്ത​ലു​ക​ൾ വേ​ണ്ടെ​ന്ന് പോ​ലീ​സ്
Sunday, February 16, 2020 6:55 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലെ സ​മ​ര​പ​ന്ത​ലു​ക​ൾ പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്ന് സ​മ​ര​സ​മി​തി​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്. വാ​ള​യാ​ർ സ​മ​ര​സ​മി​തി​ക്കും ഷ​ഹി​ൻ​ബാ​ഗ് സം​യു​ക്ത സ​മ​ര​സ​മി​തി​ക്കു​മാ​ണ് നോ​ട്ടീ​സ്. പ​ന്ത​ൽ പൊ​ളി​ച്ച് മാ​റ്റി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു. ദി​ല്ലി​യി​ലെ ഷ​ഹി​ൻ​ബാ​ഗ് സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കി 14 ദി​വ​സ​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റ് മു​ന്നി​ൽ സം​യു​ക്ത സ​മ​ര​സ​മി​തി പ​ന്ത​ൽ കെ​ട്ടി സ​മ​രം ന​ട​ത്തു​ന്ന​ത്. വാ​ള​യാ​റി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​രം 26 ദി​വ​സ​വും പി​ന്നി​ട്ടു.

അ​തീ​വ​സു​ര​ക്ഷാ​മേ​ഖ​ല​യി​ൽ പ​ന്ത​ൽ​കെ​ട്ടി​യു​ള്ള സ​മ​രം ര​ണ്ട് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് ഇ​രു സം​ഘ​ട​ന​ക​ൾ​ക്കും ന​ൽ​കി​യി​രി​ക്കു​ന്ന നോ​ട്ടീ​സി​ൽ പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സെ​ക്ര​ട്ട​റി​യേ​റ്റ് മ​റ​ച്ചു​ള്ള പ​ന്ത​ൽ സു​ര​ക്ഷ ഒ​രു​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. അ​തി​നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​ന​കം പൊ​ളി​ച്ച് മാ​റ്റ​ണ​മെ​ന്നാ​ണ് ക​ൺ​ന്‍റോ​ൺ​മെ​ന്‍റ് എ​സ്ഐ ന​ൽ​കി​യി​രി​ക്കു​ന്ന നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.