ക​ഞ്ചാ​വ് സം​ഘ​ത്തെ പി​ടി​ക്കാ​ൻ പോ​യ പോ​ലീ​സി​നു നേ​രെ കു​രു​മു​ള​ക് സ്പ്രേ ​ആ​ക്ര​മ​ണം
Saturday, February 15, 2020 7:32 PM IST
ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് പോ​ലീ​സി​ന് നേ​രെ ക​ഞ്ചാ​വ് സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്ക്വാ​ഡി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ക​ഞ്ചാ​വ് സം​ഘം പോ​ലീ​സി​നു​നേ​രെ കു​രു​മു​ള​ക് സ്പ്രേ ​പ്ര​യോ​ഗി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു. സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ൽ ഷാ​ഫി എ​ന്ന പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ഞ്ചാ​വ് സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​യം​കു​ളം സ്വ​ദേ​ശി ഇ​ർ​ഫാ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.