ബൗ​ള​ർ​മാ​ർ തി​ള​ങ്ങി; ഇ​ന്ത്യ​യ്ക്ക് ലീ​ഡ്
Saturday, February 15, 2020 1:49 PM IST
ഹാ​മി​ൽ​ട്ട​ണ്‍: ന്യൂ​സി​ല​ൻ​ഡ് ഇ​ല​വ​നെ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ൽ ബൗ​ള​ർ​മാ​രു​ടെ മി​ക​വി​ൽ ഇ​ന്ത്യ​യ്ക്ക് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ന്യൂ​സി​ല​ൻ​ഡ് ഇ​ല​വ​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 235 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചു.

28 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യ ഇ​ന്ത്യ​യ്ക്ക് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ മി​ക​ച്ച തു​ട​ക്ക​വും ല​ഭി​ച്ചു. ര​ണ്ടാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ ഇ​ന്ത്യ വി​ക്ക​റ്റ് പോ​കാ​തെ 59 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. പൃ​ഥ്വി ഷാ (35), ​മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (23) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

പേ​സ​ർ​മാ​രാ​ണ് ഇ​ന്ത്യ​യ്ക്ക് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. മു​ഹ​മ്മ​ദ് ഷ​മി മൂ​ന്നും ജ​സ്പ്രീ​ത് ബും​റ, ന​വ​ദീ​പ് സെ​യ്നി, ഉ​മേ​ഷ് യാ​ദ​വ് എ​ന്നി​വ​ർ ര​ണ്ടു വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി. ആ​ർ.​അ​ശ്വി​നും ഒ​രു വി​ക്ക​റ്റ് ല​ഭി​ച്ചു. 40 റ​ണ്‍​സ് നേ​ടി​യ ഹെ​ൻ​ട്രി കൂ​പ്പ​റാ​ണ് കി​വീ​സ് നി​ര​യി​ലെ ടോ​പ്പ് സ്കോ​റ​ർ.

നേ​ര​ത്തെ ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 263 റ​ണ്‍​സി​ന് പു​റ​ത്താ​യി​രു​ന്നു. ത്രി​ദി​ന മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ നാ​ളെ 87 റ​ണ്‍​സ് ലീ​ഡു​മാ​യാ​ണ് ഇ​ന്ത്യ ക​ളി തു​ട​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.