ചൈ​നയുടെ അ​നു​മ​തി; വു​ഹാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​ർ​ക്കു മ​ട​ങ്ങാം
Wednesday, January 29, 2020 3:29 PM IST
ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്നു ചൈ​ന​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ മ​രി​ച്ച വു​ഹ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കാ​ർ​ക്കു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ചൈ​ന അ​നു​മതി ന​ൽ​കി. നേ​ര​ത്തെ ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​ത് ചൈ​ന ത​ട​ഞ്ഞി​രു​ന്നു. തു​ട​ന്നു കേ​ന്ദ്രം ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​ൻ ചൈ​ന ത​യാ​റാ​യ​ത്.

വു​ഹാ​നി​ൽ​നി​ന്ന് 250 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ഇ​ന്ന് അ​ർ​ധ​രാ​ത്രി മുംബൈയിൽനിന്നു വി​മാ​നം ചൈ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടും. ഇന്ത്യയിൽ മടങ്ങി എത്തുന്നവരെ 14 ദി​വ​സം പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ജ​നു​വ​രി 27ന് ​കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ വി​ദേ​ശ​കാ​ര്യ, സി​വി​ൽ ഏ​വി​യേ​ഷ​ൻ, ഷി​പ്പിം​ഗ്, ഐ ​ആ​ൻ​ഡ് ബി, ​പ്ര​തി​രോ​ധ, ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി കൊ​റോ​ണ വൈ​റ​സി​നെ​തി​രെ പോ​രാ​ടാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും കേന്ദ്രസ​ർ​ക്കാ​ർ ശ​ക്ത​മാ​ക്കിയിരുന്നു. അ​തേ​സ​മ​യം ചൈ​ന​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 132 ആ​യി. ആ​റാ​യി​രം പേ​ർ​ക്കാ​ണ് ചൈ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.