ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​ന​യ്ക്ക് എ​തി​ര്; തു​റ​ന്ന​ടി​ച്ച് ബി​ജെ​പി എം​എ​ൽ​എ
Wednesday, January 29, 2020 10:40 AM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​ന​യ്ക്ക് എ​തി​രെ​ന്നു ബി​ജെ​പി എം​എ​ൽ​എ. മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗം നാ​രാ​യ​ണ്‍ ത്രി​പാ​ഠി​യാ​ണു പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ള്ള ഭി​ന്ന​മാ​യി നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മം രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ തെ​രു​വു​ക​ളി​ലും ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​നു സ​മാ​ന​മാ​യ സ്ഥി​തി സൃ​ഷ്ടി​ച്ചെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പൗ​ര​ത്വ നി​യ​മം രാ​ജ്യ​ത്തി​ന് ഗു​ണ​പ​ര​മ​ല്ല. ഇ​ത് ബി​ജെ​പി​യു​ടെ വോ​ട്ട് ബാ​ങ്കി​നെ ഏ​കീ​ക​രി​ക്കാ​ൻ മാ​ത്രം ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്. ബി​ജെ​പി നി​ർ​ബ​ന്ധ​മാ​യും ബാ​ബാ സാ​ഹ​ബ് അം​ബേ​ദ്ക​റു​ടെ ഭ​ര​ണ​ഘ​ട​ന പി​ന്തു​ട​ര​ണം. അ​തി​നു ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ ഭ​ര​ണ​ഘ​ട​ന വ​ലി​ച്ചു കീ​റി ദൂ​രെ​യെ​റി​യ​ണം. മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന​തു ശ​രി​യ​ല്ലെ​ന്നും ത്രി​പാ​ഠി പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ തെ​രു​വു​ക​ളി​ലും ആ​ഭ്യ​ന്ത​ര യു​ദ്ധ സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്നു. ഇ​ത് രാ​ജ്യ​ത്തി​നു ഗു​ണ​ക​ര​മ​ല്ല. ആ​ഭ്യ​ന്ത​ര യു​ദ്ധാ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​ത്തു വി​ക​സ​ന​മു​ണ്ടാ​കി​ല്ല. ഈ ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കു​ന്ന​തു​കൊ​ണ്ടാ​ണു താ​ൻ ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന​തെ​ന്നും ത്രി​പാ​ഠി വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ പോ​ലു​ള്ള ഏ​തു​ത​രം പ്ര​വ​ർ​ത്തി​യെ​യും താ​ൻ എ​തി​ർ​ക്കു​ന്നു. ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ർ ഒ​രു റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. അ​വ​രെ​ങ്ങ​നെ പൗ​ര​ത്വം തെ​ളി​യി​ക്കു​മെ​ന്നും ത്രി​പാ​ഠി ചോ​ദി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.