കി​വി​ക​ളെ കു​ട്ടി​ക​ൾ എ​റി​ഞ്ഞി​ട്ടു; ന്യൂ​സി​ല​ൻ​ഡി​നെ വീ​ഴ്ത്തി ഇ​ന്ത്യ
Friday, January 24, 2020 11:13 PM IST
ബ്ലൂം​ഫോ​ണ്ടെ​ന്‍ (ദ​ക്ഷി​ണാ​ഫ്രി​ക്ക): ചേ​ട്ട​ൻ​മാ​ർ കി​വി​ക​ളെ അ​ടി​ച്ചി​ട്ട​തി​നു പി​ന്നാ​ലെ അ​നി​യ​ൻ​മാ​ർ എ​റി​ഞ്ഞി​ട്ടു. ഐ​സി​സി അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​ന്‍ കു​ട്ടി​ക​ൾ ന്യൂ​സി​ല​ൻ​ഡി​നെ 44 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ജ​യ​ത്തോ​ടെ ഇ​ന്ത്യ തോ​ൽ​വി അ​റി​യാ​തെ ക്വ​ർ​ട്ട​റി​ൽ ക​ട​ന്നു.

ക്വാ​ർ​ട്ട​റി​ൽ ഓ​സ്ട്രേ​ലി​യ ആ​ണ് എ​തി​രാ​ളി​ക​ൾ. മ​ഴ ത​ട​സ​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 23 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 115 റ​ൺ​സ് എ​ടു​ത്തു. മ​ഴ നി​യ​മ​പ്ര​കാ​രം കി​വ​ക​ളു​ടെ വി​ജ​യ​ല​ക്ഷ്യം 193 റ​ൺ​സാ​യി നി​ശ്ച​യി​ച്ചു. എ​ന്നാ​ൽ കി​വി കു​ട്ടി​ക​ൾ​ക്ക് 21 ഓ​വ​റി​ൽ 147 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.