കോ​ഹ്‌​ലി ത​ന്നെ ഒ​ന്നാ​മ​ൻ; ടെ​സ്റ്റ് ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​ൽ മാ​റ്റ​മി​ല്ല
Friday, January 24, 2020 10:44 PM IST
ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ബാ​റ്റിം​ഗ് റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​ൽ മാ​റ്റ​മി​ല്ല. ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ചേ​തേ​ശ്വ​ർ പൂ​ജാ​ര ആ​റാം സ്ഥാ​ന​ത്തും ടെ​സ്റ്റ് ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ എ​ട്ടാം സ്ഥാ​ന​ത്തു​മാ​ണ്. 928 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യാ​ണ് കോ​ഹ്‌​ലി ഒ​ന്നാ​മ​ത് തു​ട​രു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ​യു​ടെ സ്റ്റീ​വ് സ്മി​ത്ത് 911 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തു​ണ്ട്. ബൗ​ളിം​ഗ് റാ​ങ്കിം​ഗി​ൽ ജ​സ്പ്രീ​ത് ബും​റ ആ​റാം സ്ഥാ​നം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ അ​ശ്വി​ൻ എ​ട്ടാ​മ​തും മു​ഹ​മ്മ​ദ് ഷ​മി പ​ത്താ​മ​തു​മു​ണ്ട്. ഓ​സീ​സി​ന്‍റെ പാ​റ്റ് ക​മ്മി​ൻ​സ് ആ​ണ് ഒ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.