ഞ​ങ്ങ​ളു​ടെ ശ​വ​ത്തെ മ​റി​ക​ട​ന്നേ പൗ​ര​ത്വ നി​യ​മം ന​ട​പ്പി​ലാ​ക്കാ​നാ​വൂ: ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്
Thursday, January 23, 2020 6:22 AM IST
ന്യൂ​ഡ​ൽ​ഹി: ത​ങ്ങ​ളു​ടെ ശ​വ​ത്തെ മ​റി​ക​ട​ന്നു​മാ​ത്ര​മേ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കു​വെ​ന്ന് ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്. ഡ​ൽ​ഹി ഷ​ഹീ​ൻ ബാ​ഗി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന സ്ത്രീ​ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ടും​ത​ണു​പ്പി​ലും ആ​ർ​ജ​വ​ത്തോ​ടെ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ന്ന സ്ത്രീ​ക​ളെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ച് നാ​ടി​ന്‍റെ ഐ​ക്യ​ത്തി​നാ​യി പോ​രാ​ടാ​ൻ കൂ​ടു​ത​ൽ സ്ത്രീ​ക​ളെ പ്രേ​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അം​ബേ​ദ്ക്ക​ർ പ​റ​ഞ്ഞു സ്ത്രീ​ക​ൾ ന​യി​ക്കു​മെ​ന്ന്. ഇ​ന്ന് ഭ​ര​ണ​ഘ​ട​ന അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​മ്പോ​ൾ വ​നി​ത​ക​ൾ രാ​ജ്യ​ത്തെ ന​യി​ക്കു​ക​യും പോ​രാ​ടു​ക​യും ചെ​യ്യു​ന്നു. സ​ർ​ക്കാ​ർ ഈ ​നി​യ​മം ന​ട​പ്പി​ലാ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ, ത​ങ്ങ​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളെ മ​റി​ക​ട​ക്കേ​ണ്ടി​വ​രും- ആ​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്ത 10 ദി​വ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്ത് 5,000 ഷ​ഹീ​ൻ ബാ​ഗു​പോ​ലു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും ഭീം ​ആ​ർ​മി നേ​താ​വ് പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.