സ​ർ​ക്കാ​രു​മാ​യു​ള്ള ത​ർ​ക്കം വ്യ​ക്തി​പ​ര​മെ​ന്ന് ചി​ത്രീ​ക​രി​ക്ക​രു​ത്: ഗ​വ​ർ​ണ​ർ
Sunday, January 19, 2020 7:00 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രു​മാ​യു​ള്ള ത​ർ​ക്കം വ്യ​ക്തി​പ​ര​മെ​ന്ന് ചി​ത്രീ​ക​രി​ക്ക​രു​തെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ൾ ഗ​വ​ർ​ണ​റെ അ​റി​യി​ക്ക​ണ​മെ​ന്ന​ത് ച​ട്ട​മാ​ണ്. അ​റി​യി​ക്കാ​ത്ത​ത് നി​യ​മ​വി​രു​ദ്ധം. സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന​യും നി​യ​മ​വും അ​നു​സ​രി​ച്ചേ മ​തി​യാ​കൂ. താ​ൻ കൈ​ക്കൊ​ള്ളു​ന്ന​ത് നി​യ​മ​മ​നു​സ​രി​ച്ചു​ള്ള നി​ല​പാ​ടു​ക​ളെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഗ​വ​ർ​ണ​ർ എ​ന്ന നി​ല​യി​ൽ താ​ൻ ഇ​നി​യും നി​റ​വേ​റ്റും. കാ​ഴ്ച​ക്കാ​ര​നാ​യി നി​ൽ​ക്കി​ല്ലെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട്ടെ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ പ​രി​പാ​ടി താ​ൻ റ​ദ്ദാ​ക്കി​യ​ത​ല്ല. സം​ഘാ​ട​ക​ർ ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ചാ​ണ് അ​തി​ൽ​ നി​ന്നും പി​ൻ​മാ​റി​യ​തെ​ന്നും ഗ​വ​ർ​ണ​ർ വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.