പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റി​നു നേ​രേ ബോം​ബേ​റ്; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ പോലീസ് തിരയുന്നു
Saturday, January 18, 2020 1:37 PM IST
കൂ​ത്തു​പ​റ​മ്പ്: ക​തി​രൂ​ർ നാ​യ​നാ​ർ റോ​ഡി​ൽ പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റി​നു നേ​രെ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ തി​രി​ച്ച​റി​ഞ്ഞ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.​ മ​ലാ​ൽ കു​ട​ക്ക​ള​ത്തെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​ബേ​ഷി (35)നെയാണ് പോലീസ് തിരയുന്നത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വമു​ണ്ടാ​യ​ത്. ബോംബേറിന് തൊട്ടു മുൻപ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺകു​മാ​ർ, മ​ഹേ​ഷ് എ​ന്നി​വ​ർ വി​ശ്ര​മ​മു​റി​യി​ലേ​ക്ക് പോ​യ​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നു​മാ​ണ് ബോം​ബെ​റി​ഞ്ഞ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

നാ​യ​നാ​ർ റോ​ഡി​ന് സ​മീ​പപ്ര​ദേ​ശ​മാ​യ കു​ണ്ടു​ചി​റ​യി​ൽ നി​ന്നും ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് ബോം​ബു ശേ​ഖ​രം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ക്ക​റ്റിം​ഗ് പോ​സ്റ്റി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.