"​ലോ​ക​ത്ത് എ​വി​ടെ​യും നി​ർ​മി​ച്ചി​ട്ടി​ല്ല’; ഹൈ​പ്പ​ർ​ലൂ​പ്പി​നും ത​ട​യി​ട്ട് ഉ​ദ്ധ​വ് സ​ർ​ക്കാ​ർ
Saturday, January 18, 2020 7:11 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹൈ​പ്പ​ർ​ലൂ​പ്പ് പ​ദ്ധ​തി​ക്കും ത​ട​യി​ടാ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ൽ​കി​യ​ത്. ഇ​ത്ര​യും അ​പ​ക​ട​സാ​ധ്യ​ത​യും സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​മു​ള്ള ഒ​രു പ​ദ്ധ​തി ഇ​പ്പോ​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു പ​വാ​ർ പ​റ​യു​ന്നു.

ലോ​ക​ത്ത് ഒ​രി​ട​ത്തും ഇ​തു​വ​രെ ഹൈ​പ്പ​ർ​ലൂ​പ്പ് നി​ർ​മി​ച്ചി​ട്ടി​ല്ല. ആ​രെ​ങ്കി​ലും എ​വി​ടെ​യെ​ങ്കി​ലും നി​ർ​മി​ക്ക​ട്ടെ. അ​തു വി​ജ​യ​ക​ര​മാ​ണെ​ങ്കി​ൽ ന​മു​ക്ക് അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാം. ഹൈ​പ്പ​ർ​ലൂ​പ്പ് സാ​ങ്കേ​തി​ക​വി​ദ്യ പ​രീ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​ത്ത​തു മാ​ത്ര​മ​ല്ല കാ​ര​ണം. മ​റ്റ് ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ളി​ലും സ​ർ​ക്കാ​രി​നു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്- അ​ജി​ത് പ​വാ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, വി​ദേ​ശ​ത്ത് എ​വി​യെ​ങ്കി​ലും ഈ ​സാ​ങ്കേ​തി​ക​വി​ദ്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചാ​ൽ അ​ത് മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​ത തേ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ർ​ജി​ൻ ഗ്രൂ​പ്പി​ന്‍റെ ശ​ത​കോ​ടീ​ശ്വ​ര​ൻ റി​ച്ചാ​ർ​ഡ് ബ്രാ​ൻ​സ​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​ണ് ഹൈ​പ്പ​ർ​ലൂ​പ്പ്. മും​ബൈ​യി​ൽ​നി​ന്നു പൂ​ന​യ്ക്ക് 35 മി​നി​റ്റി​ൽ യാ​ത്ര സാ​ധ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണു ധാ​ര​ണ​യാ​കു​ന്ന​ത്. 71,000 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കു ചെ​ല​വാ​കു​ന്ന​ത്. ഇ​തു ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ നി​ല​വി​ലെ പൂ​ണ-​മും​ബൈ റെ​യി​ൽ റൂ​ട്ട് പു​ന​ക്ര​മീ​ക​രി​ക്കേ​ണ്ടി​വ​രും.

വാ​യു ഇ​ല്ലാ​ത്ത കു​ഴ​ലി​ലൂ​ടെ കാ​ന്തി​ക​ശ​ക്തി​യി​ൽ ഓ​ടു​ന്ന വ​ണ്ടി​യാ​ണി​ത്. കാ​ർ​ബ​ണ്‍ ഫൈ​ബ​ർ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന കോ​ച്ചാ​ണ് (പോ​ഡ്) ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ്റ്റീ​ലി​നെ​ക്കാ​ൾ ഉ​റ​പ്പു​ള്ള ഈ ​കോ​ച്ചി​ന് ഭാ​രം കു​റ​വാ​യി​രി​ക്കും. 8.7 മീ​റ്റ​ർ നീ​ള​വും 2.7 മീ​റ്റ​ർ വീ​തി​യും 2.4 മീ​റ്റ​ർ ഉ​യ​ര​വു​മാ​ണ് കോ​ച്ചി​നു​ണ്ടാ​വു​ക. വാ​യു ഇ​ല്ലാ​ത്ത​തി​നാ​ലും എ​വി​ടെ​യും തൊ​ടാ​ത്ത നി​ല​യി​ലു​മാ​യ​തി​നാ​ൽ ശ​ബ്ദ​വേ​ഗ​ത്തി​ൽ ഇ​തി​ന് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും (1223 കി. ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ).

സൗ​രോ​ർ​ജ​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പാ​ള​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന പോ​ഡ് പ​ര​മാ​വ​ധി വേ​ഗ​ത​യി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ വ​ലി​യ ഉൗ​ർ​ജ​മി​ല്ലാ​തെ​ത​ന്നെ മു​ന്നോ​ട്ടു കു​തി​ക്കും. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വി​ദേ​ശ​ത്ത് ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ 385 കി​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് ഹൈ​പ്പ​ർ​ലൂ​പ്പ് ഓ​ടി​ച്ച​ത്.

ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ വി​കാ​സ് അ​ഘാ​ഡി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ശേ​ഷം, പൂ​ട്ടു​വീ​ഴു​ന്ന ര​ണ്ടാ​മ​ത്തെ വ​ൻ​കി​ട പ​ദ്ധ​തി​യാ​ണ് ഹൈ​പ്പ​ർ​ലൂ​പ്പ്. നേ​ര​ത്തെ അ​ഹ​മ്മ​ദാ​ബാ​ദ്-​മും​ബൈ ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി​ക്കും ഉ​ദ്ധ​വ് സ​ർ​ക്കാ​ർ പൂ​ട്ടി​ടാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.