2015ലെ ​വോ​ട്ട​ർ പ​ട്ടി​ക: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്
Tuesday, January 14, 2020 7:24 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ​രു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2015ലെ ​വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ ക​മ്മീ​ഷ​ന് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. 2019ലെ ​വോ​ട്ട​ർ പ​ട്ടി​ക നി​ല​നി​ൽ​ക്കെ 2015ൽ ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ച പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. വി​ശ​ദീ​ക​ര​ണം ര​ണ്ടാ​ഴ്ച​യ്ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

നാ​ദാ​പു​ര​ത്തെ മു​സ്‌​ലീം ലീ​ഗ് നേ​താ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്. അ​തേ​സ​മ​യം, ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2015ലെ ​വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ക​മ്മീ​ഷ​ന് സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യും ല​ഭി​ച്ചു. ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മാ​ണ് അ​ന്തി​മ​മെ​ന്നും അ​തു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഈ ​നീ​ക്ക​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.