ക്രൈം ​ഡേ​റ്റാ ബേ​സി​ൽ ഊ​രാ​ളു​ങ്ക​ലി​ന് പ്ര​വേ​ശ​നാ​നു​മ​തി​യി​ല്ലെ​ന്ന് ഡി​ജി​പി
Tuesday, January 14, 2020 3:51 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ക്രൈം ​ഡേ​റ്റാ ബേ​സി​ൽ പ്ര​വേ​ശി​ക്കാ​ൻ ഊ​​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ഡി​ജി​പി പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

കൊ​ച്ചി അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് പാ​സ്പോ​ർ​ട്ട് പ​രി​ശോ​ധ​ന​യ്ക്കു​ള്ള പു​തി​യ അ​പ്ലി​ക്കേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ ത​യാ​റാ​ക്കി ന​ൽ​കി​യ​ത്. ഇ​തി​നാ​യി സോ​ഫ്റ്റ്‌വ​യ​ർ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പോ​ലീ​സ് ക്രൈം ​ഡേ​റ്റാ ബേ​സി​ന് സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഉൗ​രാ​ളു​ങ്ക​ലി​ന് സൃ​ഷ്ടി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നും ക്രൈം ​ഡേ​റ്റാ ബേ​സി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ത് സം​ബ​ന്ധി​ച്ച് ആ​ദ്യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത​ക്കു​റ​വ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു​വെ​ന്നാ​ണ് ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം. പോ​ലീ​സ് ക്രൈം ​ഡേ​റ്റാ ബേ​സി​ൽ പ്ര​വേ​ശി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് മാ​ത്ര​മേ അ​വ​കാ​ശ​മു​ള്ളൂ എ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

പാ​സ്പോ​ർ​ട്ട് പ​രി​ശോ​ധ​ന​യ്ക്കു​ള്ള സോ​ഫ്റ്റ്‌വ​യ​ർ ത​യാ​റാ​ക്കാ​ൻ പോ​ലീ​സ് ഡേ​റ്റാ ബേ​സി​ലെ വി​വ​ര​ങ്ങ​ൾ ഊ​​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്ക് ന​ൽ​കാ​നു​ള്ള തീ​രു​മാ​നം നേ​ര​ത്തെ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.