ഫാ​ഷി​സ്റ്റു​ക​ൾ ധ്രു​വീ​ക​ര​ണ ആ​യു​ധ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്നു, പ്ര​തി​ഷേ​ധി​ക്കൂ: രാ​ഹു​ൽ
Monday, December 16, 2019 1:15 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു പി​ന്തു​ണ​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലും പൗ​ര​ത്വ ര​ജി​സ്റ്റ​റും ധ്രു​വീ​ക​ര​ണ​ത്തി​നു വേ​ണ്ടി ഫാ​സി​സ്റ്റു​ക​ൾ അ​ഴി​ച്ചു​വി​ട്ട ആ​യു​ധ​ങ്ങ​ളാ​ണെ​ന്നും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റും ഇ​ന്ത്യ​യി​ൽ ധ്രു​വീ​ക​ര​ണം സൃ​ഷ്ടി​ക്കു​ന്ന​തി​നു​വേ​ണ്ടി ഫാ​ഷി​സ്റ്റു​ക​ൾ അ​ഴി​ച്ചു​വി​ട്ട ആ​യു​ധ​ങ്ങ​ളാ​ണ്. ഇ​ത്ത​രം വൃ​ത്തി​കെ​ട്ട ആ​യു​ധ​ങ്ങ​ൾ​ക്കെ​തി​രാ​യ ഏ​റ്റ​വും മി​ക​ച്ച പ്ര​തി​രോ​ധം സ​മാ​ധാ​ന​പ​ര​വും അ​ഹിം​സാ​പ​ര​വു​മാ​യ സ​ത്യാ​ഗ്ര​ഹ​മാ​ണ്. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നും എ​ൻ​ആ​ർ​സി​ക്കു​മെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും താ​ൻ ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.
നേ​ര​ത്തെ, വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും അ​ടി​ച്ച​മ​ർ​ത്തു​ന്ന കേ​ന്ദ്ര​ത്തി​ലെ മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തു ഭീ​രു​ക്ക​ളു​ടെ സ​ർ​ക്കാ​രാ​ണെ​ന്നും യു​വാ​ക്ക​ളു​ടെ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​വി​ല്ലെ​ന്നും പ്രി​യ​ങ്ക ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.