ഡ​ൽ​ഹി​യി​ൽ തെ​രു​വു​യു​ദ്ധം, വെ​ടി​വ​യ്പ്, തീ​വ​യ്പ്; പ​ഴി​ചാ​രി ബി​ജെ​പി, എ​എ​പി
Sunday, December 15, 2019 8:28 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജാ​മി​യ മി​ല്ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പോ​ലീ​സ് വെ​ടി​വ​യ്പി​ലും തീ​വ​യ്പി​ലും പ​ഴി​ചാ​രി ബി​ജെ​പി​യും ആം ​ആ​ദ്മി പാ​ർ​ട്ടി​യും. അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ എ​എ​പി​യെ​ന്നു ബി​ജെ​പി​യും, ബി​ജെ​പി​യെ​ന്ന് എ​എ​പി​യും ആ​രോ​പി​ക്കു​ന്നു.

എ​എ​പി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ​തി​രേ​യാ​ണു ബി​ജെ​പി​യു​ടെ ആ​രോ​പ​ണം. സം​ഭ​വ​സ​മ​യ​ത്ത് അ​മാ​ന​ത്തു​ള്ള ഖാ​ൻ പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യെ​ന്നും ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വ​ഞ്ച​ക​നാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ആ​രോ​പ​ണം അ​മാ​ന​ത്തു​ള്ള ഖാ​ൻ ത​ള്ളി. താ​ൻ ഷാ​ജ​ഹാ​ൻ ബാ​ഗി​ലാ​ണ് പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും അ​വി​ടെ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ടി​വി ചാ​ന​ലു​ക​ളി​ലെ പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ക്ര​മ​ത്തെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്നും അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഡ​ൽ​ഹി ജാ​മി​യ മി​ല്ലി​യ സ​ർ​വ​ല​ക​ലാ​ശാ​ല​യി​ലേ​ക്കു പോ​ലീ​സ് വെ​ടി​വ​യ്പ് ന​ട​ത്തി​യി​രു​ന്നു. ജാ​മി​യ ന​ഗ​റി​ൽ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ടെ മൂ​ന്നു ബ​സു​ക​ൾ​ക്കു തീ​യി​ട്ട​തോ​ടെ​യാ​ണു പോ​ലീ​സ് വെ​ടി​യു​തി​ർ​ത്ത​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നു പേ​രാ​ണു സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ്ര​തി​ഷേ​ധ​ത്തി​നി​ടെ ജാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ഹാ​റാ​ണി ബാ​ഗി​ലേ​യ്ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ൽ ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ ബ​സ് പ്ര​ക്ഷോ​ഭ​ക​ർ അ​ഗ്നി​ക്കി​ര​യാ​ക്കി. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ബ​സു​ക​ൾ​ക്കു തീ​യി​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി​ചാ​ർ​ജ് ന​ട​ത്തി. ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സി​നു നേ​രെ ക​ല്ലെ​റി​യു​ക​യും സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ൾ അ​ക്ര​മം ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നു സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​നു​ക​ൾ വ്യ​ക്ത​മാ​ക്കി. പു​റ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണു പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​ക്കി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡ​ൽ​ഹി ഓ​ക്ല അ​ണ്ട​ർ​പാ​സ് മു​ത​ൽ സ​രി​ത വി​ഹാ​ർ വ​രെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഡ​ൽ​ഹി ട്രാ​ഫി​ക് പോ​ലീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഥു​ര റോ​ഡി​ൽ പ്ര​ക്ഷോ​ഭ​ക​ർ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. ബ​ദ​ർ​പു​ർ, അ​ശ്രാം ചൗ​ക്ക് വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ളും വ​ഴി​തി​രി​ച്ചു​വി​ട്ടു. സു​ഖ്ദേ​വ് വി​ഹാ​ർ, അ​ശ്രാം മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ പോ​ലീ​സ് നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ട​ച്ച​താ​യി ഡ​ൽ​ഹി മെ​ട്രോ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.