രാ​ജ്യ​സ​ഭ​യും ക​ട​ന്ന് ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ
Wednesday, December 11, 2019 9:08 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യി. 105ന് ​എ​തി​രേ 125 വോ​ട്ടി​നാ​ണ് ബി​ൽ പാ​സാ​യ​ത്. ഇ​നി രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം കൂ​ടി ല​ഭി​ച്ചാ​ൽ ബി​ൽ നി​യ​മ​മാ​കും.

ശി​വ​സേ​ന വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. ശി​വ​സേ​ന​യു​ടെ മൂ​ന്ന് എം​പി​മാ​രാ​ണ് സ​ഭ ബ​ഹി​ഷ്ക​രി​ച്ച​ത്. മ​ത​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ന്നു​വെ​ന്നും മു​സ്‌​ലിം സ​മു​ദാ​യ​ത്തെ ല​ക്ഷ്യം​വ​യ്ക്കു​ന്നു​മെ​ന്നു​മു​ള്ള രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് രാ​ജ്യ​സ​ഭ​യി​ലും ബി​ൽ പാ​സാ​യ​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് ലോ​ക്സ​ഭയിൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​യ​ത്.

കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് ബി​ൽ ഇ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. ബി​ൽ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് എ​തി​ര​ല്ലെ​ന്നും മ​റി​ച്ചു​ള്ള​ത് തെ​റ്റാ​യ പ്ര​ച​ര​ണം മാ​ത്ര​മാ​ണെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബി​ല്ലി​നെ കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അം​ഗം ആ​ന​ന്ത് ശ​ർ​മ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ​യ്ക്കു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ബി​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ അ​ത് ചോ​ദ്യം ചെ​യ്യു​ന്നു​വെ​ന്നും ആ​ന​ന്ത് ശ​ർ​മ പ​റ​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ എ​ഴു​തി​ച്ചേ​ർ​ക്കേ​ണ്ട​ത് പാ​ക്കി​സ്ഥാ​ന്‍റെ രാ​ഷ്ട്ര​പി​താ​വ് ജി​ന്ന​യു​ടെ കു​ഴി​മാ​ട​ത്തി​ലാ​ണെ​ന്ന് തൃ​ണ​മൂ​ൽ‌ കോ​ൺ​ഗ്ര​സ് എം​പി ഡെ​റ​ക് ഒ​ബ്രെ​യി​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യാ​വി​ഭ​ജ​നം ച​രി​ത്ര​ത്തി​ലെ വ​ലി​യ തെ​റ്റാ​ണെ​ന്നും രാ​ജ്യം വി​ഭ​ജി​ച്ച​ത് മൂ​ല​മാ​ണ് ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ അ​നി​വാ​ര്യ​മാ​യ​തെ​ന്നും അ​മി​ത് ഷാ ​രാ​ജ്യ​സ​ഭ​യി​ല്‍ മറുപടി പ്രസംഗത്തിൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

രാ​ജ്യം വി​ഭ​ജി​ച്ച​ത് കാ​ര​ണ​മാ​ണ് ബി​ൽ കൊ​ണ്ടു​വ​രാ​ൻ ഇ​ട​യാ​യ​ത്. മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ​യാ​ണ് രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​രി​ത്ര​പ​ര​മാ​യ തെ​റ്റ് തി​രു​ത്താ​നാ​ണ് ബി​ൽ. വോ​ട്ട്ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​ന് വേ​ണ്ടി​യ​ല്ല തീ​രു​മാ​ന​ങ്ങ​ളെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം

പൗ​ര​ത്വ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തോ​ടെ 2014 ഡി​സം​ബ​ർ 31നോ ​അ​തി​നു മു​ന്പോ ഇ​ന്ത്യ​യി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഹി​ന്ദു, ക്രൈ​സ്ത​വ, സി​ക്ക്, പാ​ഴ്സി, ജൈ​ന, ബു​ദ്ധ വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ത്വം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത.

ഇ​വ​രെ 1920ലെ ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പാ​സ്പോ​ർ​ട്ട് എ​ൻ​ട്രി നി​യ​മ​ത്തി​ന്‍റെ സി ​വ്യ​വ​സ്ഥ​യു​ടെ ര​ണ്ടും മൂ​ന്നും ഉ​പ​വ്യ​വ​സ്ഥ​യി​ൽ നി​ന്നും 1946ലെ ​വി​ദേ​ശി നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ അ​ല്ലാ​താ​ക്കി മാ​റ്റും. അ​ഭ​യാ​ർ​ഥി​പ്ര​വേ​ശ​ന സ​മ​യ​പ​രി​ധി 2014 ഡി​സം​ബ​ർ 31 എ​ന്ന് വ്യ​ക്ത​മാ​യി ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നാ​യി 1955 മു​ത​ലു​ള്ള പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ 2(1) ബി ​വ​കു​പ്പി​ൽ പു​തി​യ വ്യ​വ​സ്ഥ എ​ഴു​തി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​റാം അ​നു​ബ​ന്ധ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​മു​ള്ള വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ദി​വാ​സി മേ​ഖ​ല​ക​ൾ​ക്കു ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ ബാ​ധ​ക​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.