വി​ൻ​ഡീ​സി​ന് ടോ​സ്; ഇ​ന്ത്യ​ൻ ടീ​മി​ൽ ര​ണ്ട് മാ​റ്റം
Wednesday, December 11, 2019 6:50 PM IST
മും​ബൈ: ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ൻ​ഡീ​സ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സി​ന് ടോ​സ്. ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് നാ​യ​ക​ൻ പോ​ള്ളാ​ഡ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു.

ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഓ​രോ ജ​യം നേ​ടി ഇ​രു ടീ​മു​ക​ളും 1-1 എ​ന്ന നി​ല​യി​ലാ​ണ്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ജ​യി​ക്കു​ന്ന ടീം ​പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കും.

ര​ണ്ട് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ത്യ ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കു പ​ക​രം മു​ഹ​മ്മ​ദ് ഷ​മി​യെ​യും യുസ്‌വേന്ദ്ര ചാഹലിനു പ​ക​രം കു​ൽ​ദീ​പ് യാദവി​നെ​യും കോ​ഹ്‌​ലി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം മ​ല​യാ​ളി താ​രം സ​ഞ്ജു വി. ​സാം​സ​ണ് ഇ​ത്ത​വ​ണ​യും ടീ​മി​ൽ ഇ​ടം ല​ഭി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.