സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലെ​ന്ന് ചെ​ന്നി​ത്ത​ല; സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം
Tuesday, December 10, 2019 12:04 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​നം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. സം​സ്ഥാ​നം വ​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​ഞ്ഞി​ട്ടും അ​തി​നെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

നി​കു​തി പി​രി​വി​ൽ സ​ർ​ക്കാ​രി​ന് ക​ടു​ത്ത അ​നാ​സ്ഥ​യാ​ണെ​ന്നും നി​കു​തി പി​രി​വ് കൂ​ട്ടാ​നും പാ​ഴ്ചെ​ല​വ് ഒ​ഴി​വാ​ക്കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ഈ ​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ, ചെ​ല​വി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ൻ ധൂ​ർ​ത്ത് കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്തെ 70 സ​ർ‌​ക്കാ​ർ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രെ യു​കെ​യി​ലെ കാ​ർ​ഡി​ഫി​ലേ​ക്ക് നേ​തൃ​ത്വ​പാ​ട​വ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് അ​യ​ക്കാ​നു​ള്ള നീ​ക്കം ഇ​ത്ത​ര​ത്തി​ലൊ​രു ധൂ​ർ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. റൂ​സ ഫ​ണ്ടി​ൽ നി​ന്നു​ള്ള ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വാ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു സ​ർ‌​ക്കാ​ർ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, റൂ​സ ഫ​ണ്ട് സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യാ​ണ് ന​ൽ​കു​ന്ന​ത്- ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

യു​ഡി​ഫ് ഭ​ര​ണ​കാ​ല​ത്ത് റൂ​സ ഫ​ണ്ടി​ൽ നി​ന്ന് 30 കോ​ടി രൂ​പ​യോ​ളം കോ​ള​ജു​ക​ളു​ടെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​മാ​യി വി​നി​യോ​ഗി​ച്ചി​രു​ന്നു- പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ , കേ​ന്ദ്രം പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ൽ‌​കി​യ ഫ​ണ്ട് ധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ പ​ര്യ​ട​നം കൊ​ണ്ട് സം​സ്ഥാ​ന​ത്തി​ന് എ​ന്ത് ഗു​ണ​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നു ചോ​ദി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കു​മെ​തി​രെ നി​ശി​ത വി​മ​ർ​ശ​ന​മാ​ണ് ചെ​ന്നി​ത്ത​ല ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.