അ​യോ​ധ്യ വി​ധി പു​നഃപ​രി​ശോ​ധി​ക്ക​ണം; 40 പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ സു​പ്രീം കോ​ട​തി​യി​ൽ
Tuesday, December 10, 2019 10:04 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ ഭൂ​മി​ത​ർ​ക്ക​കേ​സി​ലെ വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ‌​ട്ട് രാ​ജ്യ​ത്തെ പ്ര​മു​ഖ​രാ​യ 40 സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ സു​പ്രീം കോ​ട​തി​യി​ൽ. പ്ര​ഭാ​ത് പ​ട്നാ​യി​ക്ക്, ഇ​ർ​ഫാ​ൻ ഹ​ബീ​ബ്, ജ​യ​ന്ത് ഘോ​ഷ്, ന​ന്ദി​നി സു​ന്ദ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണ് പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സു​പ്രീം കോ​ട​തി​യു​ടെ ഫു​ൾ ബെ​ഞ്ച് വി​ധി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

ഭ​ര​ണ​ഘ‌​ട​ന​യു​ടെ മ​തേ​ത​ര​ത്വ സ്വ​ഭാ​വ​ത്തേ​യും രാ​ജ്യ​ത്തി​ന്‍റെ സ​മ​ന്വ​യ സ്വ​ഭാ​വ​ത്തേ​യും നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​താ​ണ് വി​ധി​യെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ വി​ശ്വാ​സ​ത്തി​ന് മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ന്‍റെ വി​ശ്വാ​സ​ത്തെ അ​സാ​ധു​വാ​ക്കാ​ൻ ക​ഴി​യി​ല്ല. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​വും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന​തി​നാ​ൽ താ​ര​ത​മ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല.‌

ബാ​ബ​റി മ​സ്ജി​ദി​ന്‍റെ അ​സ്തി​ത്വം ച​രി​ത്ര​പ​ര​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ പ​ള്ളി​യി​ൽ നി​ർ​മി​ച്ച ഹി​ന്ദു​ക്ഷേ​ത്ര​ത്തി​ന്‍റെ അ​സ്തി​ത്വം ഹി​ന്ദു​ക്ക​ളു​ടെ വി​ശ്വാ​സം മാ​ത്ര​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ‌​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.