അ​രി​യെ​ത്ര? പ​യ​റ​ഞ്ഞാ​ഴി..! നി​ർ​മ​ല​യെ ട്രോ​ളി രാ​ഹു​ൽ
Friday, December 6, 2019 9:48 AM IST
വ​യ​നാ​ട്: ഉ​ള്ളി​വി​ല അ​നി​യ​ന്ത്രി​ത​മാ​യി കു​തി​ച്ചു​യ​രു​ന്ന സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ‌ രാ​ഹു​ൽ ഗാ​ന്ധി. ധ​ന​മ​ന്ത്രി എ​ന്താ​ണ് ക​ഴി​ക്കു​ന്ന​തെ​ന്ന് ആ​രും അ​വ​രോ​ട് ചോ​ദി​ച്ചി​ട്ടി​ല്ല, എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ത​ക​രാ​ൻ കാ​ര​ണ​മെ​ന്താ​ണെ​ന്ന് അ​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

സ​വാ​ള, വെ​ളു​ത്തു​ള്ളി എ​ന്നി​വ ക​ഴി​ക്കാ​ത്ത കു​ടും​ബ​ത്തി​ൽ​നി​ന്നു വ​രു​ന്ന​തി​നാ​ൽ ഉ​ള്ളി​യെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന നി​ർ​​മ​ല സീ​താ​രാ​മ​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. പാ​ർ​ല​മെ​ന്‍റി​ലാ​ണ് നി​ർ​മ​ല സീ​താ​രാ​മ​ൻ വി​വാ​ദ ഉ​ള്ളി പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

നി​ങ്ങ​ൾ ഉ​ള്ളി ക​ഴി​ക്കു​ന്നു​ണ്ടോ എ​ന്ന് ആ​രും നി​ങ്ങ​ളോ​ട് ചോ​ദി​ക്കു​ന്നി​ല്ല. നി​ങ്ങ​ളാ​ണ് ധ​ന​മ​ന്ത്രി. എ​ന്തു​കൊ​ണ്ടാ​ണ് സ​മ്പ​ദ്‌​വ്യ​വ​സ്ഥ ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് ഞ​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. നി​ങ്ങ​ൾ ഏ​റ്റ​വും ദ​രി​ദ്ര​നാ​യ ആ​ളോ​ട് ചോ​ദി​ച്ചാ​ൽ​പോ​ലും ശ​രി​യാ​യ ഉ​ത്ത​രം ല​ഭി​ക്കും-​രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ൺ‌​ഗ്ര​സ് നേ​തൃ​ത്വ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യാ​യി​രു​ന്ന അ​തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ന​രേ​ന്ദ്ര മോ​ദി ത​ക​ർ​ത്തെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.