അ​മ്മ​യേ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, November 22, 2019 8:43 PM IST
കോ​ഴി​ക്കോ​ട്: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ അ​മ്മ​യേ​യും സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. പെ​രു​വ​ണ്ണാ​മൂ​ഴി സ്വ​ദേ​ശി സു​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​തു​കാ​ട് കു​ള​ത്തൂ​ർ ആ​ദി​വാ​സി കോ​ള​നി​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് സു​നി​യു​ടെ അ​മ്മ റീ​ന മ​രി​ക്കു​ന്ന​ത്. ഏ​ഴ് മാ​സം മു​ൻ​പാ​ണ് സ​ഹോ​ദ​ര​ൻ മ​രി​ച്ച​ത്. റീ​ന​യു​ടെ മ​ര​ണ​ത്തി​ല്‍ മ​ക​ന് പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​മ്മ​യെ സു​നി കൊ​ന്ന​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. സ​ഹോ​ദ​ര​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന അ​നു​മാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം അവസാനിപ്പിച്ചിരുന്നു. എ​ന്നാ​ൽ സു​നി​യെ​ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു​മാ​ണ് സ​ഹോ​ദ​ര​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.