കാ​ഷ്മീ​രി​ലെ നേ​താ​ക്ക​ളെ കാ​ണാ​ൻ അ​നു​മ​തി തേ​ടി ഇ​ട​ത് എം​പി​മാ​ർ
Friday, November 22, 2019 8:18 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ക​ഴി​യു​ന്ന നേ​താ​ക്ക​ളെ കാ​ണാ​ന്‍ അ​നു​മ​തി തേ​ടി ഇ​ട​ത് എം​പി​മാ​രുടെ ക​ത്ത​്. രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളാ​യ എ​ള​മ​രം ക​രീം, ടി.​കെ. രം​ഗ​രാ​ജ​ന്‍, ബി​നോ​യ് വി​ശ്വം എ​ന്നി എം​പി​മാ​രാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു ക​ത്ത​യ​ച്ച​ത്.

ഒ​മ​ര്‍ അ​ബ്ദു​ള്ള, ഫ​റൂ​ഖ് അ​ബ്ദു​ള്ള, മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി എ​ന്നി​വ​രെ കാ​ണു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സ​ന്ദ​ര്‍​ശ​നം. ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി മ​ന​സ്സി​ലാ​ക്കു​ന്ന​തി​നും സൗ​ഹൃ​ദ സം​ഭാ​ഷ​ണം ന​ട​ത്തു​ക​യു​മാ​ണ് ഉ​ദ്ദേ​ശ​മെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പ് പ്രി​ന്‍​സി​പ്പല്‍ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.