ഉ​ട​ൻ ജോ​ലി​ക്ക് ക​യ​റ​ണം; ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ന്ത്യ​ശാ​സ​നം
Friday, November 22, 2019 7:54 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​വീ​സി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ന്ത്യ​ശാ​സ​നം. ന​വം​ബ​ർ 30ന് ​മു​ൻ​പാ​യി സ​ർ​വീ​സി​ൽ തി​രി​ച്ചു ക​യ​റി​യി​ല്ലെ​ങ്കി​ൽ പി​രി​ച്ചു​വി​ടു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ഈ ​മാ​സം ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത​വ​ർ​ക്ക് ഇ​നി ഒ​രു അ​വ​സ​രം ഉ​ണ്ടാ​കി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. 483 ഡോ​ക്ട​ര്‍​മാ​രും 97 മ​റ്റ് ജീ​വ​ന​ക്കാ​രും ഉ​ള്‍​പ്പെ​ടെ 580 ജീ​വ​ന​ക്കാ​രാ​ണ് സ​ർ​വീ​സി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന​ത്.

അ​വ​സ​രം ന​ല്‍​കി​യി​ട്ടും ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന 36 ഡോ​ക്ട​ര്‍​മാ​രെ നേ​ര​ത്തെ പു​റ​ത്താ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.