ഏ​റ്റു​മാ​നൂ​രി​ൽ വാ​ഹ​നാ​പ​ക​ടം; 16 പേ​ർ​ക്ക് പ​രി​ക്ക്, ഏ​ഴു പേ​രു​ടെ നി​ല ഗു​രു​ത​രം
Friday, November 22, 2019 5:02 PM IST
കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രു കു​ട്ടി​യു​ൾ​പ്പ​ടെ 16 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ‌​പ്പെ​ട്ട​ത്. ഉ​ഴ​വൂ​രി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും ദ​ർ​ശ​നം ക​ഴി​ഞ്ഞ് സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഏ​റ്റു​മാ​നൂ​ർ വി​മ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള കൊ​ടു​വ​ള​വി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ട്ട​യ​ത്തു നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​യ​ത്. സം​ഭ​വ​ത്തേ​ത്തു​ട​ർ​ന്ന് കോ​ട്ട​യം- ഏ​റ്റു​മാ​നൂ​ർ റൂ​ട്ടി​ൽ വ​ൻ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഒ​രു മ​ണി​ക്കൂ​റോ​ള​മാ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.