അ​ബ്ദു​ള്‍ ക​രിം വ​ധ​ക്കേ​സ്: ജീ​വ​പ​ര്യ​ന്തം ശ​രി​വ​ച്ചു
Wednesday, November 20, 2019 8:59 PM IST
കൊ​ച്ചി: താ​മ​ര​ശേ​രി അ​ബ്ദു​ള്‍ ക​രിം വ​ധ​ക്കേ​സി​ല്‍ പ്ര​തി​യാ​യ വെ​ള്ളി​മാ​ട് കു​ന്ന് മേ​ലേ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ മു​ഹ​മ്മ​ദ് ജം​ഷീ​റി​ന് വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. കോ​ഴി​ക്കോ​ട് അ​ഡീഷണൽ സെ​ഷ​ന്‍​സ് കോ​ട​തി ജം​ഷീ​റി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഇ​തി​നെ​തി​രേ ജം​ഷീ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ത​ള്ളി​യാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് ശി​ക്ഷ ശ​രി​വ​ച്ച​ത്.

വ​സ്തുവി​ൽപന​യി​ലെ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് 2009 മേ​യ് 15ന് ​അ​ബ്ദു​ള്‍ ക​രീ​മി​നെ പാ​ള​യം ജ​യ​ന്തി ബി​ല്‍​ഡിം​ഗി​നു സ​മീ​പ​ത്തെ പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടി​ല്‍ ബോ​ധം കെ​ടു​ത്തി കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ടു​വ​ള്ളി നെ​ല്ലാ​ങ്ക​ണ്ടി​യി​ലെ ഓ​ട​യി​ലി​ട്ട് പെ​ട്രോ​ളൊ​ഴി​ച്ചു ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

ക​രീ​മി​ന്‍റെ ബ​ന്ധു റി​യാ​സി​ന്‍റെ പേ​രി​ലു​ള്ള വ​സ്തു ജം​ഷീ​റി​ന്‍റെ ബ​ന്ധു​വി​ന് വി​റ്റ വ​ക​യി​ല്‍ പ​ണം ന​ല്‍​കാ​നു​ള്ള​തി​നെച്ചൊ​ല്ലി ഇ​വ​ര്‍ ശ​ത്രു​ത​യി​ലാ​യി​രു​ന്നു. ക​രീ​മി​നു ജം​ഷീ​ര്‍ പ​ണം ന​ല്‍​കാ​നു​ണ്ടാ​യി​രു​ന്ന​തും ശ​ത്രു​ത​യ്ക്കു കാ​ര​ണ​മാ​യെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.