സി​നി​മാ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന ഇ​ന്നു​ മു​ത​ൽ
Monday, November 18, 2019 12:23 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സി​നി​മാ തി​യ​റ്റ​റു​ക​ളി​ൽ ഇ​ന്നു മു​ത​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ധ​ന. 10 മു​ത​ൽ 30 രൂ​പ വ​രെ​യാ​ണ് വി​വി​ധ ക്ലാ​സു​ക​ളി​ലെ ടി​ക്ക​റ്റു​ക​ൾ​ക്ക് വി​ല കൂ​ടു​ന്ന​ത്. സാ​ധാ​ര​ണ ടി​ക്ക​റ്റി​ന് 130 രൂ​പ ഇ​ന്നു മു​ത​ൽ ന​ൽ​കേ​ണ്ടി വ​രും.

ജിഎ​സ്ടി​യും ക്ഷേ​മ​നി​ധി തു​ക​യും വി​നോ​ദ നി​കു​തി​യും സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ടി​ക്ക​റ്റ് ചാ​ർ​ജ് കൂ​ട്ടാ​ൻ തീ​യ​റ്റ​ർ ഉ​ട​മ​ക​ൾ തീ​രു​മാ​നി​ച്ച​ത്. സ​ർ​ക്കാ​ർ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രേ തി​യ​റ്റ​ർ ഉ​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

വി​ധി സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ തി​യ​റ്റ​ർ ഉ​ട​മ​ക​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വി​നോ​ദ നി​കു​തി ന​ൽ​കേ​ണ്ടി വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.