ആ ​ക​ണ​ക്ക് എ​ഴു​ത്തു​രീ​തി ഒ​ന്നു പ​ഠി​പ്പി​ച്ചു ത​രാ​മോ?; സി​എ​ജി​യെ കു​ത്തി ഐ​സ​ക്ക്
Saturday, November 16, 2019 6:03 AM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​ജി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ബ​ജ​റ്റി​നു പു​റ​ത്തു​ള്ള വാ​യ്പ ബ​ജ​റ്റി​നു​ള്ളി​ൽ രേ​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും ആ ​ക​ണ​ക്കെ​ഴു​ത്ത് ത​ന്നെ പ​ഠി​പ്പി​ച്ചു ത​ന്നാ​ൽ അ​വ​രോ​ട് താ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ഐ​സ​ക്കി​ന്‍റെ മ​റു​പ​ടി. ഇ​തി​നു​ള്ള വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ എ​ഴു​തി.

നേ​ര​ത്തെ, ബ​ജ​റ്റി​ന് പു​റ​ത്തു​ള്ള ക​ടം​വാ​ങ്ങ​ലി​നെ പ​രാ​മ​ർ​ശി​ച്ച് സി​എ​ജി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​വ ധ​ന​കാ​ര്യ ക​ണ​ക്കു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​നം. ഇ​തി​നു മ​റു​പ​ടി​യു​മാ​യാ​ണ് ഇ​പ്പോ​ൾ ഐ​സ​ക്ക് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

തോ​മ​സ് ഐ​സ​ക്കി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

സി ​ആ​ന്‍റ് ഏ​ജി​യു​ടെ 2018ലെ ​സം​സ്ഥാ​ന സ​ന്പ​ദ് വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ചു. കി​ഫ്ബി​യി​ലെ ഏ​ജി ഓ​ഡി​റ്റ് സം​ബ​ന്ധി​ച്ച് വി​വാ​ദ​വേ​ള​യി​ൽ​ത്ത​ന്നെ ഈ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​തു ന​ന്നാ​യി. കാ​ര​ണം, ഈ ​റി​പ്പോ​ർ​ട്ടി​ൽ കി​ഫ്ബി ഓ​ഡി​റ്റ് സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ളു​മു​ണ്ട്. ഏ​താ​യാ​ലും ഇ​നി കി​ഫ്ബി ഓ​ഡി​റ്റ് ഇ​ല്ലാ​യെ​ന്ന് ആ​രും പ​റ​യി​ല്ല​ല്ലോ. അ​ത്ര​യും സ​മാ​ധാ​നം.

പ​ല മാ​ധ്യ​മ​ങ്ങ​ൾ​ക്കും ആ​ഘോ​ഷി​ക്കാ​നു​ള്ള വ​ക സി ​ആ​ന്‍റ് ഏ​ജി റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ഒ​രു പ്ര​മു​ഖ പ​ത്ര​ത്തി​ന്‍റെ ത​ല​ക്കെ​ട്ട് ഇ​താ​ണ്.

"പ​റ​ഞ്ഞ​ത് 15575 കോ​ടി; കൊ​ടു​ത്ത​ത് 47 കോ​ടി മാ​ത്രം
കി​ഫ്ബി ക​ണ്ടു പ​നി​ക്കേ​ണ്ട
• വീ​ഴ്ച​ക​ൾ തു​റ​ന്നു​കാ​ട്ടി സി​എ​ജി റി​പ്പോ​ർ​ട്ട്
• 2 വ​ർ​ഷ​ത്തി​ൽ കി​ഫ്ബി 26 പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു; പ​ണം ന​ൽ​കി​യ​ത് ര​ണ്ടെ​ണ്ണ​ത്തി​ന്’’

2016-17, 2017-18 വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ച്ച 15,575 കോ​ടി രൂ​പ അ​ട​ങ്ക​ലു​ള്ള 26 പ​ദ്ധ​തി​ക​ൾ ഏ​ജി പ​രി​ശോ​ധി​ച്ചു. ഇ​തി​ൽ 7745 കോ​ടി രൂ​പ​യു​ടെ അ​ട​ങ്ക​ലു​ള്ള 17 പ​ദ്ധ​തി​ക​ളെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ സ​മ​ർ​പ്പി​ച്ചു​ള്ളൂ. ഇ​വ​യി​ൽ കി​ഫ്ബി അ​വ​ലോ​ക​നം ന​ട​ത്തി അം​ഗീ​ക​രി​ച്ച​ത് 4951 കോ​ടി രൂ​പ​യു​ടെ 10 പ​ദ്ധ​തി​ക​ൾ മാ​ത്ര​മാ​ണ്. ഇ​തി​ൽ ര​ണ്ട് പ​ദ്ധ​തി​ക​ളി​ലാ​യി 47.8 കോ​ടി രൂ​പ​യേ ന​ൽ​കി​യു​ള്ളൂ.

ഇ​തി​ൽ എ​ന്താ​ണ് ഇ​ത്ര അ​ത്ഭു​ത​പ്പെ​ടാ​നും പ​നി​ക്കാ​നു​മു​ള്ള​തെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​കു​ന്നി​ല്ല. പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചാ​ൽ അ​തി​ന്‍റെ ഡി​പി​ആ​ർ ത​യ്യാ​റാ​ക്കാ​ൻ ഒ​ന്നോ ര​ണ്ടോ വ​ർ​ഷ​മെ​ടു​ക്കു​ന്ന​ത് അ​ത്ഭു​ത​ക​ര​മാ​ണോ? സ​മ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന പ്രോ​ജ​ക്ടു​ക​ളെ​ല്ലാം അ​തേ​പ​ടി അം​ഗീ​ക​രി​ക്ക​ലോ വേ​ണ്ട​ത്? അ​തോ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​തി​ല്ലേ? അ​തെ 47 കോ​ടി രൂ​പ​യേ ന​ൽ​കി​യി​ട്ടു​ള്ളൂ. പ​ണി തീ​രാ​തെ പ​ണം കൊ​ടു​ക്കാ​ൻ ക​ഴി​യു​മോ?

ഒ​രു കാ​ര്യം ഓ​ർ​ക്കു​ക. 2016 അ​വ​സാ​ന​മാ​ണ് കി​ഫ്ബി നി​യ​മ​ഭേ​ദ​ഗ​തി ന​ട​ത്തി ഈ ​സ്ഥാ​പ​നം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​ത്. ഇ​ന്ന് ഇ​പ്പോ​ൾ മൂ​ന്നാം വ​ർ​ഷ​മാ​കു​ന്പോ​ൾ 45,619 കോ​ടി രൂ​പ​യു​ടെ 591 പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി. ഇ​തി​ൽ പ​തി​നാ​യി​ര​ത്തി​ലേ​റെ കോ​ടി രൂ​പ​യു​ടെ നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. 2580 കോ​ടി രൂ​പ വി​ത​ര​ണ​വും ചെ​യ്തു​ക​ഴി​ഞ്ഞു. അ​ടു​ത്ത ധ​ന​കാ​ര്യ വ​ർ​ഷം അ​വ​സാ​നി​ക്കു​ന്പോ​ൾ നോ​ക്കി​ക്കോ​ളൂ എ​ത്ര കോ​ടി രൂ​പ ചെ​ല​വാ​കു​മെ​ന്ന്? ഇ​ങ്ങ​നെ കാ​ല​താ​മ​സം വ​രു​മെ​ന്ന് അ​റി​യാ​മെ​ന്ന​തു കൊ​ണ്ടു​ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ വ​ന്ന് ഉ​ട​നെ ത​ന്നെ ഇ​ത്ര ഭീ​മ​മാ​യ തു​ക​യ്ക്കു​ള്ള പ്രോ​ജ​ക്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

എ​ങ്കി​ലും കാ​ല​താ​മ​സ​ത്തെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും ആ​ശ​ങ്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​ന്യാ​യ​മെ​ന്നു ഞാ​ൻ പ​റ​യി​ല്ല. കൂ​ടു​ത​ൽ വേ​ഗ​ത​യി​ൽ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ശ്ര​മി​ക്കാം. പ​ക്ഷെ, സി ​ആ​ന്‍റ് ഏ​ജി​യു​ടെ പാ​ര 1.10.5 ലെ ​വി​മ​ർ​ശ​നം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. കി​ഫ്ബി​യു​ടെ വാ​യ്പ "​ബ​ജ​റ്റി​നു പു​റ​ത്തു​ള്ള ക​ട​മെ​ടു​ക്ക​ൽ​ന്ധ​ന്ധ​ആ​ണെ​ന്ന് ഏ​ജി വി​ല​യി​രു​ത്തു​ന്നു. ഇ​ങ്ങ​നെ ന​ബാ​ർ​ഡി​ൽ നി​ന്നും എ​ടു​ത്ത 100.8 കോ​ടി രൂ​പ​യും അ​തി​ന്‍റെ പ​ലി​ശ ന​ൽ​കി​യ 2.65 കോ​ടി രൂ​പ​യും പ​രി​ശോ​ധി​ച്ചി​ട്ട് ഏ​ജി എ​ത്തു​ന്ന നി​ഗ​മ​നം ഇ​താ​ണ് - ’100.8 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റി​നു പു​റ​ത്തു​ള്ള ക​ടം വാ​ങ്ങ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ബാ​ധ്യ​ത​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ​ങ്കി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ ധ​ന​കാ​ര്യ ക​ണ​ക്കു​ക​ളി​ൽ അ​ത് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല’’. ഇ​താ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ൾ ക​ണ്ട ഗൌ​ര​വ​മാ​യ ഒ​രു വീ​ഴ്ച.

ആ​ദ്യം ത​ന്നെ പ​റ​യ​ട്ടെ, ന​മ്മ​ൾ ഇ​ത്ത​രം വാ​യ്പ​ക​ളെ ഇ​തു​വ​രെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​യ്പ​ക​ൾ എ​ന്നാ​ണു വി​ളി​ക്കാ​റ്. പ​ക്ഷെ, ഇ​തൊ​രു പു​തി​യ കാ​ര്യ​മാ​ണോ? സ​ർ​ക്കാ​രി​ന്‍റെ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത സം​രം​ഭ​ങ്ങ​ളും സ​ർ​ക്കാ​ർ ഗ്യാ​ര​ണ്ടി​യി​ൽ കി​ഫ്ബി വ​രു​ന്ന​തി​നു മു​ന്പ് ഏ​താ​ണ്ട് 12,000 കോ​ടി രൂ​പ​യോ​ളം വാ​യ്പ​യെ​ടു​ത്തി​രു​ന്നു. പ​ക്ഷെ, അ​വ എ​പ്പോ​ഴെ​ങ്കി​വും സ​ർ​ക്കാ​രി​ന്‍റെ ധ​ന​കാ​ര്യ ക​ണ​ക്കു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ? കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​ക​ളി​ൽ ആ​യാ​ലും അ​ർ​ദ്ധ​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന വാ​യ്പ​ക​ൾ സ​ർ​ക്കാ​ർ ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല. അ​ത് ആ ​സ്ഥാ​പ​ന​ത്തി​ന്‍റെ വാ​യ്പ​യാ​യി​ട്ടാ​ണ് പ​രി​ഗ​ണി​ക്കു​ക. ബ​ജ​റ്റി​നു പു​റ​ത്തു​ള്ള വാ​യ്പ എ​ങ്ങ​നെ ബ​ജ​റ്റി​നു​ള്ളി​ൽ രേ​ഖ​പ്പെ​ടു​ത്തും? ആ ​ക​ണ​ക്ക് എ​ഴു​ത്തു​രീ​തി ആ​രെ​ങ്കി​ലും എ​ന്നെ പ​ഠി​പ്പി​ച്ചു ത​ന്നാ​ൽ അ​വ​രോ​ട് ഞാ​ൻ ക​ട​പ്പെ​ട്ടി​രി​ക്കും.

കി​ഫ്ബി​യി​ൽ ഓ​ഡി​റ്റ് ചെ​യ്യാ​ൻ ഇ​ന്നു​ള്ള സി ​ആ​ന്‍റ് ഏ​ജി​യു​ടെ അ​വ​കാ​ശം സ​മ​ഗ്ര​മ​ല്ലെ​ന്ന് ആ​രെ​ങ്കി​ലും വാ​ദി​ക്കു​മെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല. സി ​ആ​ന്‍റ് ഏ​ജി​യു​ടെ അ​വ​സാ​ന​ത്തെ ക​ത്ത് വാ​യി​ച്ച​പ്പോ​ൾ അ​വ​ർ​ക്കു​പോ​ലും അ​ങ്ങ​നെ​യൊ​രു അ​ഭി​പ്രാ​യം ഇ​ല്ലാ​യെ​ന്നാ​ണ് എ​നി​ക്കു മ​ന​സ്സി​ലാ​യ​ത്. നി​ല​വി​ലു​ള്ള ഓ​ഡി​റ്റ് അ​വ​കാ​ശം വ​ച്ച് എ​ത്ര സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​യും സി ​ആ​ന്‍റ് ഏ​ജി​ക്ക് ന​ട​ത്താ​മെ​ന്ന് ഓ​ഡി​റ്റ് നി​യ​മ​വും അ​തു സം​ബ​ന്ധി​ച്ച് സി ​ആ​ന്‍റ് ഏ​ജി​യു​ടെ ക​മ​ന്‍റ​റി​യും കോ​ട​തി​വി​ധി​യു​മെ​ല്ലാം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ആ​കെ​യു​ള്ള ആ​ശ​ങ്ക നാ​ളെ കി​ഫ്ബി​യു​ടെ മൊ​ത്തം വ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ഗ​ണ്യ​മാ​യി കു​റ​യു​ന്പോ​ൾ കി​ഫ്ബി സി​എ​ജി ഓ​ഡി​റ്റി​നു പു​റ​ത്തു​പോ​കും എ​ന്ന​തു മാ​ത്ര​മാ​ണ്. അ​ങ്ങ​നെ കി​ഫ്ബി പു​റ​ത്തു പോ​യാ​ലും കി​ഫ്ബി​യി​ൽ സി ​ആ​ന്‍റ് ഏ​ജി ഓ​ഡി​റ്റ് തു​ട​ര​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​വും സി ​ആ​ന്‍റ് ഏ​ജി​യെ അ​റി​യി​ക്കും.

കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​ങ്ങ​നെ​യാ​യി​രി​ക്കെ എ​ന്തി​നാ​ണ് വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തി കേ​ര​ള​ത്തി​ന്‍റെ ഭാ​വി​ക്ക് അ​ത്താ​ണി​യാ​കാ​ൻ പോ​കു​ന്ന ഒ​രു സ്ഥാ​പ​ന​ത്തെ പു​ക​മ​റ​യി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രെ​ല്ലാ​വ​രും ആ​ലോ​ചി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.