പൊ​തു​വേ​ദി​യി​ൽ കോ​ണ്‍​ഗ്ര​സ്‌ മ​ന്ത്രി​യു​ടെ കാ​ൽ​തൊ​ട്ട് വ​ണ​ങ്ങി മു​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ
Wednesday, November 13, 2019 4:26 AM IST
ഭോ​പ്പാ​ൽ: പൊ​തു​വേ​ദി​യി​ൽ മ​ന്ത്രി​യു​ടെ കാ​ൽ​തൊ​ട്ട് വ​ന്ദി​ച്ച് മു​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ. ക​മ​ൽ​നാ​ഥ് മ​ന്ത്രി​സ​ഭ​യി​ലെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി സ​ജ്ജ​ൻ സിം​ഗ് വ​ർ​മ​യു​ടെ കാ​ൽ​തൊ​ട്ട് വ​ണ​ങ്ങി​യ ദേ​വാ​സ് മു​ൻ​സി​പ്പ​ൽ ക​മ്മീ​ഷ​ണ​ർ സ​ഞ്ജ​ന ജ​യ്നി​ന്‍റെ ന​ട​പ​ടി​യാ​ണു വി​വാ​ദ​മാ​യ​ത്.

ദേ​വാ​സി​ൽ ഗു​രു നാ​നാ​ക് ജ​യ​ന്തി​യോ​ട്‌ അ​നു​ബ​ന്ധി​ച്ച ച​ട​ങ്ങി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ക​മ്മീ​ഷ​ണ​ർ കാ​ൽ​തൊ​ട്ട് വ​ണ​ങ്ങി​യ​ത്. ഈ ​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ച​ട​ങ്ങി​നെ​ത്തു​ന്പോ​ൾ നി​ര​വ​ധി പേ​ർ മ​ന്ത്രി​യു​ടെ കാ​ൽ​തൊ​ട്ട് വ​ണ​ങ്ങു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​തു ത​ട​യാ​ൻ മ​ന്ത്രി ത​യാ​റാ​വു​ന്നു​മി​ല്ല.

ക​മ്മീ​ഷ​ണ​റു​ടെ​യും മ​ന്ത്രി​യു​ടെ​യും ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി രം​ഗ​ത്തെ​ത്തി. ബി​ജെ​പി​യു​ടെ പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം ഈ ​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ഇ​ത് ആ​ദ്യ​മാ​യ​ല്ല ജ​യ്ൻ വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 2008-ൽ ​ദേ​വാ​സ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ആ​യി​രി​ക്കെ അ​ന്ന​ത്തെ മ​ന്ത്രി തു​കോ​ജി​റാ​വു പൗ​റു​മാ​യി ജ​യ്ൻ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. അ​ന്ന് ജ​യ്നി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പൗ​റി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.