രാ​ഷ്ട്ര​പ​തി ഭ​ര​ണം; ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് കോ​ൺ​ഗ്ര​സ്
Tuesday, November 12, 2019 8:45 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിം​ഗ് കോ​ഷ്യാ​രി​യു​ടെ ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് കോ​ൺ​ഗ്ര​സ്. ബി​ജെ​പി​യേ​യും, ശി​വ​സേ​ന​യേ​യും, എ​ൻ​സി​പി​യേ​യും സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​ർ കോ​ൺ​ഗ്ര​സി​നെ മാ​ത്രം ക്ഷ​ണി​ച്ചി​ല്ലെ​ന്നും ഇ​ത് തീ​ർ​ത്തും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ പ​റ​ഞ്ഞു.

രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ളു​ടം ലം​ഘ​ന​മാ​ണ് ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി​യെ​ന്നും പ​ട്ടേ​ൽ കു​റ്റ​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച​യാ​ണ് ശി​വ​സേ​ന പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ച് ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ട്ട​തെ​ന്നും പി​ന്നീ​ട് സ​ഖ്യ​ക​ക്ഷി​യാ​യ എ​ൻ​സി​പി​യു​മാ​യി ആ​ലോ​ചി​ച്ചാ​ണ് പി​ന്തു​ണ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​തെ​ന്നും പ​ട്ടേ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.