ബ്രി​ക്‌​സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മോ​ദി ബ്ര​സീ​ലി​ലേ​ക്ക്
Tuesday, November 12, 2019 3:09 PM IST
ന്യൂ​ഡ​ൽ​ഹി: പ​തി​നൊ​ന്നാ​മ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ബ്ര​സീ​ലി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു. ന​വം​ബ​ർ 13 മു​ത​ൽ 14 വ​രെ​യാ​ണ് ഉ​ച്ച​കോ​ടി. നൂ​ത​ന ഭാ​വി​ക്കാ​യു​ള്ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച എ​ന്ന​താ​ണ് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യു​ടെ പ്ര​മേ​യം.

ബ്ര​സീ​ലി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്‍​പിം​ഗു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബ്രി​ക്സ് ബി​സി​ന​സ് ഫോ​റ​ത്തി​ന്‍റെ ഫോ​റ​ത്തി​ലും ഉ​ച്ച​കോ​ടി​യു​ടെ പ്ലീ​ന​റി സെ​ഷ​നി​ലും മോ​ദി പ​ങ്കെ​ടു​ക്കും.

ബ്രി​ക്സ് നേ​താ​ക്ക​ളും ബി​സി​ന​സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.