ഓ​സീ​സി​ന് പ​ത്ത് വി​ക്ക​റ്റ് ജ​യം; പ​ര​മ്പ​ര
Friday, November 8, 2019 5:15 PM IST
പെ​ർ​ത്ത്: പാ​ക്കി​സ്ഥാ​നെ​തി​രാ​യ മൂ​ന്നാം ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് പ​ത്ത് വി​ക്ക​റ്റ് ജ​യം. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 107 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഓ​സീ​സ് 11.5 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ ഡേ​വി​ഡ് വാ​ർ​ണ​ർ(48), ആ​രോ​ൺ ഫി​ഞ്ച്(52) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര ഓ​സ്ട്രേ​ലി​യ 2-0ന് ​സ്വ​ന്ത​മാ​ക്കി. ആ​ദ്യ മ​ത്സ​രം മ​ഴ​യി​ൽ ഒ​ലി​ച്ചു പോ​യി​രു​ന്നു.

നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ 20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 106 റ​ൺ​സെ​ടു​ത്ത​ത്. പാ​ക് നി​ര​യി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. 37 പ​ന്തി​ൽ 45 റ​ൺ​സെ​ടു​ത്ത ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദാ​ണ് ടോ​പ് സ്കോ​റ​ർ. 14 റ​ൺ​സെ​ടു​ത്ത ഇ​മാം ഉ​ൾ ഹ​ഖാ​ണ് ര​ണ്ട​ക്കം ക​ണ്ട മ​റ്റൊ​രു ബാ​റ്റ്സ്മാ​ൻ.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി കെ​യ്ൻ റി​ച്ചാ​ർ​ഡ്സ​ൺ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, ഷോ​ൺ അ​ബോ​ട്ട് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തവും നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.