മോ​ദി​ക്കെ​തി​രെ ലേ​ഖ​ന​മെ​ഴു​തി​യ ആ​തി​ഷ് ത​സീ​റി​ന്‍റെ പൗ​ര​ത്വ കാ​ര്‍​ഡ്‌ റ​ദ്ദാ​ക്കി
Friday, November 8, 2019 1:34 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ ലേ​ഖ​ന​മെ​ഴു​തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ആ​തി​ഷ് ത​സീ​റി​ന്‍റെ ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ കാ​ര്‍​ഡ് റ​ദ്ദാ​ക്കി.

ആ​തി​ഷി​ന്‍റെ പി​താ​വ് പാ​ക്കി​സ്ഥാ​നി​ൽ ജ​നി​ച്ച വ്യ​ക്തി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വി​ദേ​ശ ഇ​ന്ത്യ​ൻ പൗ​ര​ത്വ കാ​ർ​ഡ് റ​ദ്ദാ​ക്കി​യ​ത്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യും ഇ​ന്ത്യ​ക്കാ​രി​യു​മാ​യ ത​വ്‌​ലീ​ന്‍ സിം​ഗി​ന്‍റേ​യും പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ സ​ല്‍​മാ​ന്‍ ത​സീ​റി​ന്‍റേ​യും മ​ക​നാ​ണ് ആ​തി​ഷ് ത​സീ​ര്‍. ല​ണ്ട​നി​ൽ ജ​നി​ച്ച ആ​തി​ഷ് ഇ​ന്ത്യ​യി​ലാ​ണ് വ​ള​ർ​ന്ന​ത്.

പി​താ​വി​ന്‍റെ ജ​ന്മ​സ്ഥ​ലം പാ​ക്കിസ്ഥാ​ന്‍ എ​ന്നാ​ണ് ആ​തി​ഷ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ കാ​ര്‍​ഡ് നി​ല​നി​ര്‍​ത്തു​ന്ന​തി​ല്‍ ആ​തി​ഷ് പ​രാ​ജ​യ​പ്പെ​ട്ടു. അ​തോ​ടെ പൗ​ര​ത്വ നി​യ​മ പ്ര​കാ​രം ആ​തി​ഷി​ന് ഒസിഐ കാ​ര്‍​ഡി​നു​ള്ള അ​ര്‍​ഹ​ത ന​ഷ്ട​മാ​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ വ​ക്താ​വ് വ​സു​ധ ഗു​പ്ത പ്ര​തി​ക​രി​ച്ചു.

2019 മേ​യ് 20ന് ​പു​റ​ത്തി​റ​ങ്ങി​യ ടൈം ​മാ​ഗ​സി​ന്‍റെ ക​വ​ര്‍ സ്റ്റോ​റി​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് ആ​തി​ഷ് ലേ​ഖ​ന​മെ​ഴു​തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.