കാ​ന​ഡ​യി​ൽ ജ​സ്റ്റി​ൻ ട്രൂ​ഡോ​യ്ക്ക് ഭ​ര​ണ​ത്തു​ട​ർ​ച്ച; ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യി
Tuesday, October 22, 2019 3:39 PM IST
ഒ​ട്ടാ​വോ: കാ​ന​ഡ​യി​ൽ ഭ​ര​ണം നി​ല​നി​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. 338 അം​ഗ സ​ഭ​യി​ൽ 157 സീ​റ്റ് നേ​ടി​യാ​ണ് ട്രൂ​ഡോ​യു​ടെ ലി​ബ​റ​ൽ പാ​ർ​ട്ടി വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ​ത്. 13 സീ​റ്റു​ക​ള്‍​ക്കാ​ണ് ലി​ബ​റ​ല്‍ പാ​ര്‍​ട്ടി​ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ട​ത്. മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ ക​ണ്‍​സ​ര്‍​വേ​റ്റീ​വ് പാ​ര്‍​ട്ടി​ക്ക് 121 സീ​റ്റ് ല​ഭി​ച്ചു. സീറ്റ് നില മെച്ചപ്പെടുത്തിയെങ്കിലും അധികാരം പിടിച്ചടക്കുന്നതിൽ ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടു.

2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 184 സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് ലി​ബ​റ​ല്‍ പാ​ര്‍​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ ട്രൂ​ഡോ​യു​ടെ ലി​ബ​റ​ൽ പാ​ർ​ട്ടി​ക്ക് 27 സി​റ്റിം​ഗ് സീ​റ്റു​ക​ൾ ന​ഷ്ട​മാ​യി. ട്രൂ​ഡോ​യു​ടെ പ​ഴ​യ​കാ​ല വം​ശീ​യ നി​ല​പാ​ടു​ക​ളും എ​സ്എ​ന്‍​സി ലാ​വ​ലി​ന്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​ണ് പാ​ര്‍​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ജ​യി​ച്ച​തി​ൽ പ​കു​തി​യി​ലേ​റെ സീ​റ്റു​ക​ളും ഒ​ന്‍റാ​രി​യോ പ്ര​വി​ശ്യ സ​മ്മാ​നി​ച്ച​താ​ണ്.

ഒ​ന്‍റാ​രി​യോ ലി​ബ​റ​ൽ 79 സീ​റ്റ് നേ​ടി​യ​പ്പോ​ൾ ക​ൺ​സ​ർ​വേ​റ്റീ​വി​ന് 36 സീ​റ്റേ നേ​ടാ​നാ​യു​ള്ളു. ഒ​ന്‍റാ​രി​യോ​യി​ലെ ക​ൺ​സ​ർ​വേ​റ്റീ​വ് വി​രു​ദ്ധ ത​രം​ഗ​ത്തി​ൽ ഏ​ക മ​ല​യാ​ളി സ്ഥാ​നാ​ർ​ഥി​ക്കും തി​രി​ച്ച​ടി നേ​രി​ട്ടു. മി​സ്സി​സാ​ഗ-​മാ​ൾ​ട്ട​ൺ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച ടോം ​വ​ർ​ഗീ​സ് പ​രാ​ജ​യ​പ്പെ​ട്ടു. ഫെ​ഡ​റ​ൽ മ​ന്ത്രി​യും ട്രൂ​ഡോ മ​ന്ത്രി​സ​ഭ​യി​ലെ മൂ​ന്നാ​മ​നെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ന​വ​ദീ​പ് ബെ​യ്ൻ​സി​നോ​ടാ​ണ് തോ​റ്റ​ത്.

സീ​റ്റു​ക​ൾ‌ കു​റ​ഞ്ഞെ​ങ്കി​ൽ വോ​ട്ട് ശ​ത​മാ​ന​ത്തി​ൽ മു​ന്നി​ൽ എ​ത്തി​യ​ത് ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യാ​ണ്. ആ​കെ പോ​ൾ ചെ​യ്ത​തി​ൽ 34.4% വോ​ട്ട് നേ​ടി. ലി​ബ​റ​ലി​ന് 33% വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. സി​ക്കു​കാ​ര​നാ​യ ജ​ഗ്നീ​ത് സിം​ഗി​ന്‍റെ ന്യൂ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കും(​എ​ൻ​ഡി​പി) തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ടു. സീ​റ്റ് 40ൽ ​നി​ന്ന് 24 ആ​യി കു​റ​ഞ്ഞു. പ​ത്ത് സീ​റ്റി​ൽ​നി​ന്ന് 32 സീ​റ്റി​ലേ​ക്ക് കു​തി​ച്ച ബ്ളോ​ക്ക് കെ​ബെ​ക്വ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഗ്രീ​ൻ മൂ​ന്നു സീ​റ്റു​ക​ൾ നേ​ടി.

പാ​ർ​ട്ടി, സീ​റ്റ്, വോ​ട്ട് ശ​ത​മാ​നം

ലി​ബ​റ​ൽ -157 (33.0 ശ​ത​മാ​നം)
ക​ൺ​സ​ർ​വേ​റ്റീ​വ് -121 (34.4%)
ബ്ളോ​ക്ക് കെ​ബെ​ക്വ-32 (7.7%)
ന്യൂ ​ഡെ​മോ​ക്രാ​റ്റി​ക്-24 (15.9%)
ഗ്രീ​ൻ-​മൂ​ന്ന് (6.5%)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.