അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി; പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ ഭീ​ക​ര​ക്യാ​മ്പു​ക​ൾ ത​ക​ർ​ത്ത​താ​യി ക​ര​സേ​ന മേ​ധാ​വി
Sunday, October 20, 2019 6:51 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ മൂ​ന്ന് ഭീ​ക​ര​ക്യാ​മ്പു​ക​ൾ ത​ക​ർ​ത്ത​താ​യി ക​ര​സേ​ന മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. പ​ത്തി​ൽ അ​ധി​കം പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ലെ സൈ​നി​ക​നീ​ക്കം സ്ഥി​രീ​ക​രി​ച്ച റാ​വ​ത്ത് പ​ത്തോ​ളം ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ട​താ​യി പ​റ​ഞ്ഞു. പീ​ര​ങ്കി ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. കു ​പ്‌​വാ​ര ജി​ല്ല​യി​ലെ ത​ങ്ധാ​ർ സെ​ക്ട​റി​നു നേ​രെ എ​തി​ർ​വ​ശ​ത്തു​ള്ള പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലാ​ണ് ഇ​ന്ത്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ത​ങ്ധാ​ർ സെ​ക്ട​റി​ൽ നേ​ര​ത്തെ പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഈ ​ആ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു തി​രി​ച്ച​ടി​യാ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ക്ര​മ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.