ക്യാ​രി ബാ​ഗി​നു 18 രൂ​പ ഈ​ടാ​ക്കി​യ ബി​ഗ് ബ​സാ​റി​ന് 11,518 രൂ​പ പി​ഴ; നി​ര്‍​ണാ​യ​ക വി​ധി
Sunday, October 20, 2019 2:19 PM IST
ച​ണ്ഡി​ഗ​ഡ്: സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പം ന​ൽ​കി​യ സ​ഞ്ചി​ക്ക് 18 രൂ​പ ഈ​ടാ​ക്കി​യ ബി​ഗ് ബ​സാ​റി​ന് 11,518 രൂ​പ പി​ഴ. ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​മാ​ണു ര​ണ്ടു കേ​സു​ക​ളി​ൽ പി​ഴ ചു​മ​ത്തി​യ​ത്. ഓ​രോ കേ​സി​ലും ഈ ​തു​ക പി​ഴ ഒ​ടു​ക്ക​ണം. ഉ​പ​ഭോ​ക്തൃ നി​യ​മ സ​ഹാ​യ അ​ക്കൗ​ണ്ടി​ലേ​ക്ക് 10,000 രൂ​പ​യും സ​ഞ്ചി​ക്കു വി​ല ഈ​ടാ​ക്കി​യ​തി​ന് ഉ​പ​ഭോ​ക്താ​വി​ന് 1,518 രൂ​പ​യും ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്.

ഛണ്ഡി​ഗ​ഡി​ലെ പ​ഞ്ച​കു​ല​യി​ലാ​ണു സം​ഭ​വം. ക​ഴി​ഞ്ഞ മാ​ർ​ച്ച് 20-ന് ​സെ​ക്ട​ർ 15-ലെ ​ബി​ഗ് ബ​സാ​റി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ സ​ന്തോ​ഷ് കു​മാ​രി എ​ന്ന ഉ​പ​ഭോ​ക്താ​വി​ൽ​നി​ന്നാ​ണ് ബി​ഗ്ബ​സാ​ർ 18 രൂ​പ ഈ​ടാ​ക്കി​യ​ത്. തു​ട​ർ​ന്ന് സ​ന്തോ​ഷ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ക്യാ​രി ബാ​ഗി​നു പ​ണം ഈ​ടാ​ക്കു​മെ​ന്നു ബി​ഗ് ബ​സാ​റി​ൽ എ​വി​ടെ​യും പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നു സ​ന്തോ​ഷ് കു​മാ​രി പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ത​ങ്ങ​ൾ ചെ​യ്ത​തി​ൽ യാ​തൊ​രു തെ​റ്റു​മി​ല്ലെ​ന്നാ​യി​രു​ന്നു ബി​ഗ് ബ​സാ​റി​ന്‍റെ വാ​ദം. ഇ​തു ത​ള്ളി​യ ഫോ​റം, ബാ​ഗി​ന് ചാ​ർ​ജ് ഈ​ടാ​ക്കു​മെ​ന്ന് മു​ൻ​കൂ​ർ അ​റി​യി​ച്ച​തി​ന്‍റെ യാ​തൊ​രു തെ​ളി​വും ബി​ഗ് ബ​സാ​റി​ന് ഹാ​ജ​രാ​ക്കാ​നാ​യി​ല്ലെ​ന്നു നി​രീ​ക്ഷി​ച്ചു. ബാ​ഗി​ന് പ​ണം ഈ​ടാ​ക്കു​ന്ന കാ​ര്യം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ​ത​ന്നെ, അ​ത് മോ​ശം വ്യാ​പാ​ര​ശീ​ല​മാ​യി ക​ണ​ക്കാ​ക്കേ​ണ്ടി വ​രു​മെ​ന്നും ഫോ​റം വി​ധി​ച്ചു.

ബാ​ഗി​ന് ഇ​ടാ​ക്കി​യ 18 രൂ​പ ബി​ഗ് ബ​സാ​ർ ഉ​പ​ഭോ​ക്താ​വി​നു തി​രി​ച്ചു ന​ൽ​ക​ണം. 1,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യും 500 രൂ​പ നി​യ​മ​ന​ട​പ​ടി​ക​ളു​ടെ ചെ​ല​വാ​യും ന​ൽ​കാ​നാ​ണു ഫോ​റ​ത്തി​ന്‍റെ വി​ധി. ഇ​തി​നു സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ലും ഫോ​റം ബി​ഗ് ബ​സാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ചു. ബ​ൽ​ദേ​വ് രാ​ജ് എ​ന്ന പ​ഞ്ച​കു​ല സ്വ​ദേ​ശി​യാ​ണു പ​രാ​തി​ക്കാ​ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.