സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
Friday, October 18, 2019 3:01 PM IST
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത രണ്ടു ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തുലാവർഷത്തിന്‍റെ ഭാഗമായി പെയ്യുന്ന മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി പത്ത് വരെയാണ് ശക്തമായ ഇടിമിന്നലിന് സാധ്യത കൽപ്പിക്കപ്പെടുന്നത്.

തുലാവർഷത്തിന്‍റെ ഭാഗമായി അറബിക്കടലിൽ ലക്ഷദ്വീപിനോട് ചേർന്ന് രൂപംകൊണ്ട ശക്തമായ ന്യൂനമർദ്ദമാണ് കനത്ത മഴയ്ക്ക് കാരണമായിരിക്കുന്നത്. തെക്കൻ ജില്ലകളിലായിരിക്കും മഴ ശക്തമായി ലഭിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.