രാ​ഹു​ൽ സം​സാ​രി​ച്ചാ​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് വ​ർ​ധി​ക്കും; പ​രി​ഹ​സി​ച്ച് ഫ​ഡ്നാ​വി​സ്
Tuesday, October 15, 2019 10:12 AM IST
മും​ബൈ: കോ​ണ്‍​ഗ്ര​സ് നേ​ന​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. പാ​തി​മ​ന​സോ​ടെ​യാ​ണ് രാ​ഹു​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ എ​ത്ര​ത്തോ​ളം സം​സാ​രി​ക്കു​ന്നു​വോ, അ​ത്ര​ത്തോ​ളം മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി-​ശി​വ​സേ​ന സ​ഖ്യ​ത്തി​ന്‍റെ വോ​ട്ട് വ​ർ​ധി​ക്കു​മെ​ന്നും ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.

2014 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് 42 സീ​റ്റി​ൽ വി​ജ​യി​ച്ചു. ഇ​ക്കു​റി 24 സീ​റ്റ് പോ​ലും വി​ജ​യി​ക്കി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ് രാ​ഹു​ൽ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ചു വി​ദേ​ശ​ത്തേ​ക്കു പോ​യ​ത്. എ​ന്നാ​ൽ രാ​ഹു​ലി​നെ മു​തി​ർ​ന്ന നേ​താ​വ് സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് വി​മ​ർ​ശി​ച്ചു. അ​പ്പോ​ൾ, രാ​ഹു​ൽ തി​രി​കെ വ​ന്നു പ​ഴ​യ കാ​ര്യ​ങ്ങ​ൾ ത​ന്നെ പ​റ​യു​ന്നു- യു​വ​ത്മ​ൽ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ക്ക​വെ രാ​ഹു​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം മ​ഹാ​രാ​ഷ്ട്ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ രാ​ഹു​ൽ പ്ര​സം​ഗി​ച്ചി​രു​ന്നു. റ​ഫാ​ൽ ഇ​ട​പാ​ടി​ലെ ക്ര​മ​ക്കേ​ടു​ക​ൾ, ജി​എ​സ്ടി, നോ​ട്ട്നി​രോ​ധ​നം, തൊ​ഴി​ലി​ല്ലാ​യ്മ, ക​ർ​ഷ​ക​പ്ര​ശ്ന​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണു രാ​ഹു​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ ഉ​ന്ന​യി​ച്ച​ത്. ഇ​തി​നെ വി​മ​ർ​ശി​ച്ചാ​ണു ഫ​ഡ്നാ​വി​ന്‍റെ പ്ര​സ്താ​വ​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.