700 ഗോ​ൾ, ഇ​തി​ഹാ​സ ക്ല​ബ്ബി​ൽ; ഒ​രു നാ​ഴി​ക​ക്ക​ല്ലു കൂ​ടി പി​ന്നി​ട്ട് റൊ​ണാ​ൾ​ഡോ
Tuesday, October 15, 2019 9:12 AM IST
കീ​വ്: ഫു​ട്ബോ​ൾ ക​രി​യ​റി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലു കൂ​ടെ പി​ന്നി​ട്ട് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. 700 ഗോ​ൾ ക്ല​ബ്ബി​ലേ​ക്കാ​ണു റൊ​ണാ​ൾ​ഡോ കാ​ലെടുത്തു​വ​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ യോ​ഗ്യ​താ റൗ​ണ്ടി​ൽ ഉ​ക്രൈ​നെ​തി​രെ ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണു ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ത​ന്‍റെ ക​രി​യ​റി​ൽ 700 ഗോ​ൾ എ​ന്ന നേ​ട്ട​ത്തി​ൽ എ​ത്തി​യ​ത്. മ​ത്സ​രം 2-1-നു ​പോ​ർ​ച്ചു​ഗ​ൽ തോ​റ്റെ​ങ്കി​ലും പെ​നാ​ൽ​റ്റി ഗോ​ളി​ലൂ​ടെ ച​രി​ത്രം കു​റി​ക്കാ​ൻ റൊ​ണാ​ൾ​ഡോ​യ്ക്കു ക​ഴി​ഞ്ഞു.

ക​രി​യ​റി​ൽ 700 ഗോ​ൾ നേ​ടു​ന്ന ആ​റാ​മ​ത്തെ ഫു​ട്ബോ​ൾ താ​രം മാ​ത്ര​മാ​ണു റൊ​ണാ​ൾ​ഡോ. ജോ​സ​ഫ് ബി​കാ​ൻ, റൊ​മാ​രി​യോ, പെ​ലെ, പു​ഷ്കാ​സ്, ജെ​ർ​ഡ് മു​ള്ള​ർ എ​ന്നി​വ​രാ​ണ് 700-ൽ ​കൂ​ടു​ത​ൽ ഗോ​ളു​ക​ൾ നേ​ടി​യ ഇ​തി​ഹാ​സ​ങ്ങ​ൾ. ഇ​പ്പോ​ൾ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​വ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ സ്കോ​ർ ചെ​യ്ത താ​ര​വും റൊ​ണാ​ൾ​ഡോ ത​ന്നെ​യാ​ണ്.

രാ​ജ്യ​ത്തി​നാ​യി 95 ഗോ​ളു​ക​ളും ക്ല​ബു​ക​ൾ​ക്കാ​യി 605 ഗോ​ളു​ക​ളു​മാ​ണ് റൊ​ണാ​ൾ​ഡോ ഇ​തു​വ​രെ നേ​ടി​യ​ത്. സ്പോ​ർ​ട്ടിം​ഗി​നു വേ​ണ്ടി അ​ഞ്ച്, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നു വേ​ണ്ടി 118, റ​യ​ൽ മാ​ഡ്രി​ഡി​നു വേ​ണ്ടി 450, യു​വ​ന്‍റ​സി​നു വേ​ണ്ടി 32 എ​ന്നി​ങ്ങ​നെ​യാ​ണു ക​രി​യ​റി​ൽ റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ൾ നേ​ട്ടം.

അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം ഗോ​ൾ നേ​ടു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണു ക്രി​സ്റ്റ്യാ​നോ ഇ​പ്പോ​ൾ. 109 ഗോ​ളു​മാ​യി ഇ​റാ​ന്‍റെ അ​ലി ദേ​യി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.