കാ​ഷ്മീ​രി​ക​ൾ​ക്കു ഫോ​ണ്‍ വേ​ണ്ട, ഉ​പ​യോ​ഗി​ക്കു​ന്ന​തു ഭീ​ക​ര​ർ; വീ​ണ്ടും ഗ​വ​ർ​ണ​ർ
Monday, October 14, 2019 8:11 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ​ക്കു ടെ​ലി​ഫോ​ണ്‍ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മ​ല്ലെ​ന്നും ഭീ​ക​ര​വി​ന്യാ​സ​ത്തി​നാ​ണു ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക്. ജ​മ്മു കാ​ഷ്മീ​രി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ചു​കൊ​ണ്ടു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നു പി​ന്നാ​ലെ​യാ​ണു ഗ​വ​ർ​ണ​റു​ടെ പ​രാ​മ​ർ​ശം.

ടെ​ല​ഫോ​ണ്‍ കാ​ഷ്മീ​രി​ക​ളെ സം​ബ​ന്ധി​ച്ചു പ്ര​ധാ​ന​പ്പെ​ട്ട​ത​ല്ല. ജ​ന​ങ്ങ​ൾ നേ​ര​ത്തെ​യും ഫോ​ണി​ല്ലാ​തെ ജീ​വി​ച്ചി​ട്ടു​ണ്ട്. ഭീ​ക​ര​ർ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വി​ന്യാ​സ​ത്തി​നും വേ​ണ്ടി​യാ​ണ് അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും അ​ധി​കം വൈ​കാ​തെ ത​ന്നെ പു​ന​സ്ഥാ​പി​ക്കു​മെ​ന്നും മാ​ലി​ക് പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് ഇ​നി സാ​ധാ​ര ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങാ​മെ​ന്നും യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് ഇ​നി പ​ര​സ്പ​രം സം​സാ​രി​ക്കാ​മെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി 72 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണു കാ​ഷ്മീ​രി​ൽ മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ച്ച​ത്. ബി​എ​സ്എ​ൻ​എ​ൽ പോ​സ്റ്റ് പെ​യ്ഡ് മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ സേ​വ​നം മാ​ത്ര​മാ​ണു പു​നഃ​സ്ഥാ​പി​ച്ച​ത്. 40 ല​ക്ഷ​ത്തോ​ളം പോ​സ്റ്റ് പെ​യ്ഡ് മൊ​ബൈ​ൽ സ​ർ​വീ​സു​ക​ളാ​ണ് കാ​ഷ്മീ​രി​ലു​ള്ള​ത്. അ​തേ​സ​മ​യം പ്രി ​പെ​യ്ഡ് സ​ർ​വീ​സു​ക​ളും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കും ഉ​ള്ള വി​ല​ക്കു തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.