പത്ത് വർഷം മുൻപ് മരിച്ച പതിനാലുകാരന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുന്നു
Monday, October 14, 2019 1:52 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്ത് വ​ർ​ഷം മു​ൻ​പ് കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പാ​ങ്ങോ​ട് ഭ​ര​ത​ന്നൂ​ർ രാ​മ​ര​ശേ​രി വി​ജ​യ​വി​ലാ​സ​ത്തി​ൽ വി​ജ​യ​കു​മാ​ർ-ഷീ​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദ​ർ​ശ് വി​ജ​യ​ന്‍റെ (14) മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ത്ത് വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. സ്ഥലത്തെത്തിയ പോലീസ് സംഘം മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ക്രമങ്ങൾ തുടരുകയാണ്.

തി​രു​വ​ന​ന്ത​പു​രം ആ​ർ​ഡി​ഒ, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ ഡോ.​ശ​ശി​ക​ല, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​സ്.​ഹ​രി​കൃ​ഷ്ണ​ൻ, ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി കെ.വി​ദ്യാ​ധ​ര​ൻ, പാ​ങ്ങോ​ട് സി​ഐ സു​നീ​ഷ്, ഫോറൻസിക് വിദഗ്ധർ തുടങ്ങിയവരുടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ന്നത്.

2009 ഏ​പ്രി​ൽ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അയലത്തെ വീട്ടിൽ നിന്നും പാ​ൽ വാ​ങ്ങാ​ൻ പോ​യ കു​ട്ടി നേ​രം വൈ​കി​യി​ട്ടും വീ​ട്ടി​ൽ എത്താതിരുന്നതോടെയാണ് തെരച്ചിൽ തുടങ്ങിയത്. തെരച്ചിലിന് ഒടുവിൽ കുട്ടിയുടെ മൃതദേഹം വ​യ​ലി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കുട്ടി മുങ്ങി മരിച്ചതാണെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ ത​ല​യ്ക്ക് പിന്നിൽ ക്ഷ​ത​മേ​റ്റിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ സം‍ശയം പ്രകടിപ്പിച്ച ബ​ന്ധു​ക്ക​ൾ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് വിട്ടു. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എ​സ്.​ഹ​രി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഈ ​അ​ടു​ത്ത​കാ​ല​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

കു​ട്ടി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ വെ​ള്ളം ക​യ​റി​യി​ട്ടി​ല്ലെ​ന്നും സു​ഷു​മ്ന നാ​ഡി​ക്ക് ഏ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മ​ന​സി​ലാ​ക്കി​. കൂ​ടാ​തെ കു​ട്ടി​യു​ടെ വ​സ്ത്ര​ത്തി​ൽ ര​ക്ത​ക്ക​റ​യും ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കു​ളം വൃ​ത്തി​യാ​ക്കി​യ​പ്പോ​ൾ ഒ​രു മ​ണ്‍​വെ​ട്ടി കൈ ​ക​ണ്ടെ​ടുത്തു. ഇ​തെ​ല്ലാം കൂട്ടിച്ചേർത്താണ് കു​ട്ടി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ നി​ര​വ​ധി പേ​രെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. സംശയമുണ്ടായിരുന്ന രണ്ടുപേരെ നുണ പരിശോധനയ്ക്കും വിധേയരാക്കി. പ​ല​രും ഇ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. മൃതദേഹം പുറത്തെടുത്തു വീണ്ടും പരിശോധിക്കുമ്പോൾ കൂടുതൽ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.