ഭൂ​രി​പ​ക്ഷ​വാ​ദം ഇ​ന്ത്യ​യെ ഇ​രു​ട്ടി​ലേ​ക്കു ന​യി​ക്കും; മു​ന്ന​റി​യി​പ്പു​മാ​യി ര​ഘു​റാം രാ​ജ​ൻ
Monday, October 14, 2019 12:03 AM IST
ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​ന​മെ​റി​ഞ്ഞു റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. ഭൂ​രി​പ​ക്ഷ​വാ​ദം ഇ​ന്ത്യ​യെ ഇ​രു​ട്ടി​ലേ​ക്കു ന​യി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര സ​മ​ന്വ​യം, സാ​ന്പ​ത്തി​ക വ​ള​ർ​ച്ച എ​ന്നി​വ​യി​ലൂ​ടെ മാ​ത്ര​മേ രാ​ജ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യൂ എ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ന് യു​എ​സി​ലെ ബ്രൗ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഒ.​പി. ജി​ൻ​ഡാ​ൽ പ്ര​ഭാ​ഷ​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​ഘു​റാം രാ​ജ​ൻ.

ഭൂ​രി​പ​ക്ഷ​വാ​ദം ദേ​ശീ​യ സു​ര​ക്ഷ മെ​ച്ച​പ്പെ​ടു​ത്തി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. കാ​ര​ണം അ​വ​ർ​ക്ക് അ​വ​രു​ടെ രീ​തി​യി​ലു​ള്ള ദേ​ശീ​യ ഏ​കീ​ക​ര​ണ​മാ​ണ് ആ​വ​ശ്യം. ഇ​ന്ത്യ​യി​ൽ ഇ​തി​ന​ർ​ഥം ഹി​ന്ദു​ത്വ​ത്തി​ന്‍റെ സാ​ർ​വ​ത്രി​ക അ​ടി​ച്ചേ​ൽ​പ്പി​ക്ക​ൽ എ​ന്നാ​ണ്. ഭൂ​രി​പ​ക്ഷ ദേ​ശീ​യ​ത​യു​ടെ അ​ടി​സ്ഥാ​നം​ത​ന്നെ വി​ഭ​ജ​ന​മാ​ണ്. ഇ​ത് ഒ​രു വി​ഭാ​ഗം പൗ​രന്‍മാ​രെയും ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും "​മ​റ്റു​ള്ള​വ​ർ’ എ​ന്നു മു​ദ്ര​കു​ത്തു​ന്ന​തി​ലേ​ക്കു ന​യി​ക്കു​മെ​ന്നും രാ​ജ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇ​ന്ത്യ​ൻ സ​ന്പ​ദ്വ്യ​വ​സ്ഥ​യു​ടെ നി​ല വ​ള​രെ​യ​ധി​കം ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന നി​ല​യി​ലാ​ണ്. ധ​ന​ക്ക​മ്മി​യും വ​ർ​ധി​ക്കു​ന്ന ക​ട​വു​മെ​ല്ലാം വ​ലി​യ പ്ര​ശ്ന​മാ​ണ്. യാ​തൊ​രു സാ​ന്പ​ത്തി​ക വീ​ക്ഷ​ണ​വു​മി​ല്ലാ​തെ അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രി​നു സു​സ്ഥി​ര​മാ​യ സാ​ന്പ​ത്തി​ക പ​രി​പാ​ടി​ക​ളി​ല്ല. കൈ​യ​ടി നേ​ടാ​നു​ള്ള ജ​ന​പ്രി​യ ന​യ​ങ്ങ​ൾ ഇ​ന്ത്യ​യെ ലാ​റ്റി​ന​മേ​രി​ക്ക​ൻ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ വ​ഴി​യി​ലെ​ത്തി​ച്ചേ​ക്കാ​മെ​ന്നും രാ​ജ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

നോ​ട്ട് നി​രോ​ധ​ന​വും വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്കി​യ ജി​എ​സ്ടി​യു​മാ​ണു രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​നു കാ​ര​ണ​മെ​ന്നും ര​ഘു​റാം രാ​ജ​ൻ കു​റ്റ​പ്പെ​ടു​ത്തി. നേ​ര​ത്തെ​യും നോ​ട്ട്നി​രോ​ധ​ന​ത്തി​നെ​തി​രേ രാ​ജ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.