വോ​ട്ടെ​ടു​പ്പി​നു പി​ന്നാ​ലെ ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി: പാ​ലാ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന് സ​സ്പെ​ൻ​ഷ​ൻ
Monday, September 23, 2019 9:50 PM IST
കോ​ട്ട​യം: വോ​ട്ടെ​ടു​പ്പി​നു പി​ന്നാ​ലെ പാ​ലാ​യു​ടെ പേ​രി​ൽ ബി​ജെ​പി​യി​ൽ പൊ​ട്ടി​ത്തെ​റി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ളി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​ന് ബി​ജെ​പി പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നു പു​ളി​ക്ക​ണ്ട​ത്തി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍​ക്കി​ടെ സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ ആ​ഗ്ര​ഹം ബി​നു പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ എ​ൻ. ഹ​രി​യു​ടെ പേ​രാ​ണ് അ​ന്തി​മ​മാ​യി വ​ന്ന​ത്. സ്ഥാ​നാ​ർ​ഥി ആ​ക്കാ​തി​രു​ന്ന​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്നു ബി​നു ഒ​ഴി​വാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്നാ​ണ് ബി​നുവിനെ​തി​രേ പാ​ര്‍​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ൽ‌ നി​ന്നു രാ​ജി​വെ​ച്ചാ​ണ് ബി​നു നേ​ര​ത്തെ ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.