ച​ന്ദ്ര​ബാ​ബു നാ​യി​ഡു താ​മ​സി​ക്കു​ന്ന വീ​ട് പൊ​ളി​ക്ക​ണ​മെ​ന്ന് നോ​ട്ടീ​സ്
Saturday, September 21, 2019 9:45 PM IST
അ​മ​രാ​വ​തി: ആ​ന്ധ്രാ പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു താ​മ​സി​ക്കു​ന്ന വീ​ട് പൊ​ളി​ക്ക​ണ​മെ​ന്ന് നോ​ട്ടീ​സ്. ച​ന്ദ്ര​ബാ​ബു നാ​യി​ഡു താ​മ​സി​ക്കു​ന്ന അ​മ​രാ​വ​തി​യി​ലെ വീ​ട് പൊ​ളി​ക്ക​ണ​മെ​ന്ന് ചു​ണ്ടി​ക്കാ​ട്ടി ആ​ന്ധ്ര ക്യാ​പ്പി​റ്റ​ൽ റീ​ജ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി​യാ​ണ് (എ​പി​സി​ആ​ർ​ഡി​എ) നോ​ട്ടീ​സ് പ​തി​ച്ചി​രി​ക്കു​ന്ന​ത്.

ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും കു​ടും​ബ​വും ലിം​ഗ​നേ​നി ര​മേ​ശി​ല്‍ നി​ന്ന് ലീ​സി​നി​നെ​ടു​ത്ത വീ​ടാ​ണി​ത്. നി​യ​മം ലം​ഘി​ച്ച് അ​ന​ധി​കൃ​ത​മാ​യാ​ണ് ഈ ​വീ​ട് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് എ​പി​സി​ആ​ർ​ഡി​എ​യു​ടെ ആ​രോ​പ​ണം. ഈ ​വീ​ട് പൊ​ളി​ച്ച് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​പി​സി​ആ​ർ​ഡി​എ നേ​ര​ത്തെ​യും നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

ഉ​ട​മ സ്വ​യം വീട് പൊ​ളി​ച്ച് മാ​റ്റാ​ന്‍ ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ അ​ഥോ​റി​റ്റി കെ​ട്ടി​ടം പൊ​ളി​ച്ച് നീ​ക്കു​മെ​ന്നും നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.