ഏഴുവർഷത്തിനിടയിലെ മികച്ച ഏകദിന നേട്ടവുമായി മാരുതി
Saturday, September 21, 2019 2:11 AM IST
മും​ബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി​യു​ടെ ഓ​ഹ​രി​ക​ൾ​ക്ക് മി​ക​ച്ച നേ​ട്ടം. ക​ന്പ​നി​യു​ടെ ഓ​ഹ​രി​ക​ൾ വെ​ള്ളി​യാ​ഴ്ച 625.25 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 6601ലെ​ത്തി. ഉ​യ​ർ​ച്ച 10.54 ശ​ത​മാ​നം.

ഏ​ഴു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ഏ​ക​ദി​ന ഉ​യ​ർ​ച്ച​യാ​ണ് മാ​രു​തി സു​സു​കി ഓ​ഹ​രി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യ​ത്. മ​റ്റു ഓ​ട്ടോ സ്റ്റോ​ക്കു​ക​ളാ​യ അ​ശോ​ക് ലെ​യ്ലാ​ൻ​ഡ്, ഐ​ഷ​ർ മോ​ട്ടോ​ഴ്സ് എ​ന്നി​വ​യു​ടെ ഓ​ഹ​രി​ക​ളും മി​ക​ച്ച നേ​ട്ടം​കൊ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.