മാ​യാ​വ​തി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി; രാ​ജ​സ്ഥാ​നി​ലെ ബി​എ​സ്പി എം​ൽ​എ​മാ​ർ കൂ​ട്ട​ത്തോ​ടെ കോ​ൺ​ഗ്ര​സി​ൽ
Tuesday, September 17, 2019 12:55 PM IST
ജ​യ്പൂ​ർ: ബി​എ​സ്പി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി രാ​ജ​സ്ഥാ​നി​ൽ എം​എ​ല്‍​എ​മാ​ര്‍ കൂ​ട്ട​ത്തോ​ടെ കൂ​റു​മാ​റി. നി​യ​മ​സ​ഭ​യി​ലെ ആ​റ് ബി​എ​സ്പി എം​എ​ല്‍​എ​മാ​ർ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ത​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ ല​യി​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് ആ​റ് ബി​എ​സ്‍​പി എം​എ​ല്‍​എ​മാ​രും കൂ​ടി തി​ങ്ക​ളാ​ഴ്ച രാ​ജ​സ്ഥാ​ന്‍ സ്പീ​ക്ക​ർ സി.​പി.​ജോ​ഷി​ക്ക് ക​ത്ത് ന​ല്‍​കി.

രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി വി​ട്ട​തെ​ന്നാ​ണ് സൂ​ച​ന. രാ​ജേ​ന്ദ്ര ഗു​ഡ്, ജോ​ഗേ​ന്ദ്ര സിം​ഗ് അ​വാ​ന, വാ​ജി​ബ് അ​ലി, ല​ഖാ​ന്‍ സിം​ഗ് മീ​ണ, സ​ന്ദീ​പ് യാ​ദ​വ്, ദീ​പ്‍​ച​ന്ദ് ഖേ​രി​യ എ​ന്നീ എം​എ​ല്‍​എ​മാ​രാ​ണ് കോ​ൺ​ഗ്ര​സി​ലേ​ക്ക് ചേ​ക്കേ​റി​യ​ത്.

വ​ര്‍​ഗ്ഗീ​യ ശ​ക്തി​ക​ളോ​ട് പോ​രാ​ടു​ക, സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു എ​ന്നീ ല​ക്ഷ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ഏ​റ്റ​വും മി​ക​ച്ച മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് എ​ന്നും രാ​ജേ​ന്ദ്ര ഗു​ഡ് പ​റ​ഞ്ഞു.

2018-ല്‍ ​ന​ട​ന്ന രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 200 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ നൂ​റ് സീ​റ്റു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് ജ​യി​ച്ചി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ല്‍ ആ​റ് എം​എ​ല്‍​എ​മാ​രു​ണ്ടാ​യി​രു​ന്ന ബി​എ​സ്‍​പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കോ​ണ്‍​ഗ്ര​സി​ന് പി​ന്തു​ണ ന​ല്‍​കി. ഇ​തോ​ടൊ​പ്പം 13 സ്വ​ത​ന്ത്ര​ന്‍​മാ​രി​ല്‍ 12 പേ​രു​ടെ പി​ന്തു​ണ​യും സ്വ​ന്ത​മാ​ക്കി​യാ​ണ് കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ വ​ര്‍​ഷം സ​ര്‍​ക്കാ​രു​ണ്ടാ​ക്കി​യ​ത്.

പി​ന്തു​ണ ന​ല്‍​കി​യ സ്വ​ത​ന്ത്ര എം​എ​ല്‍​എ​മാ​ര്‍ എ​ല്ലാം ഇ​തി​നോ​ട​കം കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ആ​റ് ബി​എ​സ്‍​പി എം​എ​ല്‍​എ​മാ​ര്‍ കൂ​ടി എ​ത്തു​ന്ന​തോ​ടെ രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭ​യി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗ​സം​ഖ്യ 118 ആ​യി ഉ​യ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.